തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: സ്നേഹവും പങ്കുവയ്ക്കാനുള്ള കഴിവും സമ്പാദിച്ചു കൂട്ടുക!

ഫ്രാൻസീസ് പാപ്പായുടെ മൂന്നു ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം സമ്പാദിച്ചുകൂട്ടേണ്ടത് സ്നേഹമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ബുധനാഴ്ച (09/02/22) വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് അടർത്തിയെടുത്ത് “പൊതുദർശനം” (#GeneralAudience) എന്ന ഹാഷ്ടാഗോടുകൂടി അന്നു കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“നാം ഒരു ദിവസം മരിക്കുമെങ്കിൽ സമ്പാദിച്ചു കൂട്ടുന്നതിൽ അർത്ഥമില്ല. നമ്മൾ സമാഹരിക്കേണ്ടത് ഉപവിയാണ്, പങ്കുവയ്ക്കാനുള്ള കഴിവാണ്, അപരൻറെ ആവശ്യങ്ങൾക്കുമുന്നിൽ നിസ്സംഗത കാട്ടാതിരിക്കാനുള്ള കഴിവാണ്” എന്നാണ് പാപ്പാ കുറിച്ചത്.

അന്നുതന്നെ പാപ്പാ ട്വിറ്ററിൽ കണ്ണിചേർത്ത മറ്റൊരു സന്ദേശം ഇപ്രാകരമായിരുന്നു:

“പ്രായമായ ഒരാളെ തഴുകുന്നത് ഒരു കുട്ടിയെ ലാളിക്കുന്ന അതേ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്, കാരണം ജീവിതത്തിൻറെ തുടക്കവും ഒടുക്കവും എല്ലായ്പ്പോഴും ഒരു നിഗൂഢതയാണ്, ആദരിക്കപ്പെടുകയും അനുഗമിക്കുകയും പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട ഒരു രഹസ്യമാണ്.”

ഇതിനു പുറമെ മറ്റൊരു സന്ദേശവും പാപ്പാ അന്നുതന്നെ ട്വിറ്ററിൽ കുറിച്ചു.

അതിങ്ങനെ ആയിരുന്നു:

“പിരിമുറുക്കങ്ങളും യുദ്ധഭീഷണിയും ഗൗരവതരമായ സംഭാഷണത്തിലൂടെ തരണം ചെയ്യുന്നതിനായി നമുക്ക് സമാധാനത്തിൻറെ ദൈവത്തോടുള്ള പ്രാർത്ഥന തുടരാം, യുദ്ധം ഒരു ഭോഷത്തമാണ്”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet n. 1

IT: Non ha senso accumulare se un giorno moriremo. Ciò che dobbiamo accumulare è la carità, è la capacità di condividere, la capacità di non restare indifferenti davanti ai bisogni degli altri. #UdienzaGenerale

EN: It makes no sense to accumulate if one day we will die. What we must accumulate is love, and the ability to share, the ability not to remain indifferent when faced with the needs of others. #GeneralAudience

Tweet n. 2

IT: Accarezzare un anziano esprime la stessa speranza che accarezzare un bambino, perché l’inizio della vita e la sua fine sono un mistero sempre, un mistero che va rispettato, accompagnato, curato, amato.

EN: To caress an elderly person expresses the same hope as caressing a child, because the beginning of life and the end are always a mystery, a mystery that should be respected, accompanied, cared for, loved.

Tweet n. 3

IT: Continuiamo a supplicare il Dio della pace, perché le tensioni e le minacce di guerra siano superate attraverso un dialogo serio. Non dimentichiamo: la guerra è una pazzia!

EN: Let us continue to implore the God of peace that tensions and threats of war be overcome through serious dialogue. Let’s not forget: war is madness!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഫെബ്രുവരി 2022, 14:27