തിരയുക

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ പർവ്വതാരോഹകരുടെ ദേശിയസമിതിയെ ( National Alpine Association)  വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 26/02/22 ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ പർവ്വതാരോഹകരുടെ ദേശിയസമിതിയെ ( National Alpine Association) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 26/02/22 

പാപ്പാ പർവ്വതാരോഹകരോട്: ദുർബ്ബലരുടെ ചാരത്തായിരിക്കുക!

സഹോദര്യത്തിൻറെയും സേവനത്തിൻറെയും സാക്ഷ്യമേകുന്ന പർവ്വതാരോഹകർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ പർവ്വതാരോഹകരുടെ ദേശീയ സമതി (Associazione Nazionale Alpini) സഹോദര്യത്തിൻറെയും സേവനത്തിൻറെയും സുന്ദര സാക്ഷ്യമാണെന്ന് മാർപ്പാപ്പാ.

ഈ സമിതിയിലെ നൂറ്റിയമ്പതോളം അംഗങ്ങളെ ശനിയാഴ്‌ച (26/02/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കയറിൽ പിടിച്ചിരിക്കുന്ന തങ്ങളുടെ സഹ മലകയറ്റക്കാരെ താങ്ങുന്നതിനും മുറിവേറ്റ നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതിനും ഹൃദയവും കരവും കൊണ്ട് സദാ സന്നദ്ധരാണ് നല്ല പർവ്വതാരോഹകർ എന്ന് പാപ്പാ ശ്ലാഘിച്ചു.

പർവ്വതാരോഹകരുടെ ദേശിയ സമിതിയുടെ നൂറ്റിയമ്പതാം സ്ഥാപന വാർഷികം ഇക്കൊല്ലം ആചരിക്കപ്പെടുന്നതും ഇത് തൻറെ ജന്മനാടായ അർജന്തീനയുൾപ്പടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

ഒരു കുടുംബമെന്ന പോലെ ഒരു നൂറ്റാണ്ടിലേറെ ഒരുമിച്ചു സഞ്ചരിക്കാൻ ഈ സമതിയിലെ അംഗങ്ങൾക്ക് കഴിഞ്ഞത് അവരുടെ സാഹോദര്യത്തിന് തെളിവായി പാപ്പാ ചൂണ്ടിക്കാട്ടി.

ഈ സമിതിയുടെ വിവിധ വിഭാഗങ്ങൾ അടങ്ങിയ ഘടന ഈ സാഹോദര്യത്തെ ഊട്ടി വളർത്തുന്നതിന് അവസരങ്ങളേകുന്നുവെന്നും പാപ്പാ പറഞ്ഞു.

ഈ സാഹോദര്യം പരിപോഷിപ്പിക്കപ്പെടുന്നത് പരസേവനത്തിലൂടെയാണെന്ന് പാപ്പാ, അടിയന്തര വേളകളിൽ ഈ സമിതിയുടെ വിവിധ വിഭാഗങ്ങൾ നടത്തുന്ന ഇടപെടലുകളും നല്കുന്ന  സേവനങ്ങളും സൂചിപ്പിച്ചുകൊണ്ട്. വിശദീകരിച്ചു.

യാതനകളനുഭവിക്കുന്നവർക്കും ആവശ്യത്തിലിരിക്കുന്നവർക്കും, അവർ പരിത്യക്തരാണ്, ഒറ്റപ്പെട്ടവരാണ് എന്ന തോന്നൽ ഉണ്ടാകാതിരിക്കുന്നതിന്, ഇവർ നല്കുന്ന സേവനങ്ങൾ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

അങ്ങനെ, പർവ്വതാരോഹകരുടെ സമതിയിലെ അംഗങ്ങൾ, സുവിശേഷത്തോടുള്ള വിശ്വസ്തത പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മൈതാനങ്ങളിൽ കൂടാര ആശുപത്രികൾ നിർമ്മിക്കുന്നതിലുള്ള ഈ പർവ്വതാരോഹകരുടെ വൈദഗ്ദ്ധ്യത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ കൂടാരമടിച്ചാൽ മാത്രം പോരാ അതിൽ മാനവോഷ്മളത, രോഗിയോടുള്ള സാമീപ്യം ആവശ്യമാണെന്ന് അവർക്കറിയാമെന്നും ആ സന്നിദ്ധ്യം അനുഭവവേദ്യമാക്കാൻ അവർക്കു സാധിക്കുമെന്നും പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2022, 15:07