തിരയുക

ലിത്വാനിയയുടെ അതിർത്തിയിൽ കമ്പിവേലിക്കപ്പുറം നില്ക്കുന്ന അഭയാർത്ഥികളായ കുരുന്നുകൾ ലിത്വാനിയയുടെ അതിർത്തിയിൽ കമ്പിവേലിക്കപ്പുറം നില്ക്കുന്ന അഭയാർത്ഥികളായ കുരുന്നുകൾ  

ലിത്വാനിയായുടെ അതിർത്തിയിൽ കഴിയുന്ന കുടിയേറ്റക്കാർക്ക് പാപ്പായുടെ പ്രതീകാത്മക സഹായം!

അമ്പതിനായിരം യൂറോയുടെ സഹായമാണ് പാപ്പാ ലഭ്യമാക്കിയിരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലിത്വാനിയായുടെ കിഴക്കെ അതിർത്തിയിലുള്ള കുടിയേറ്റക്കാരെ സഹായിക്കുന്നതിന് മാർപ്പാപ്പാ 50000 യൂറൊ, ഏകദേശം 40 ലക്ഷത്തോളം രൂപ, സംഭാവന ചെയ്തു.

ഫ്രാൻസീസ് പാപ്പാ വത്തിക്കാൻറെ സമഗ്രമാനവവമകസന വിഭാഗം വഴി ലിത്വാനിയായിലെ കാരിത്താസിനാണ്  ഈ തുക കൈമാറിയിരിക്കുന്നത്.

അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്കുവേണ്ടി ഭക്ഷ്യൗഷധ വസ്തുക്കളും വസ്ത്രങ്ങളും മറ്റും സമാഹരിക്കുന്നതിനായി ഈ തുക വിനിയോഗിക്കും.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കാര്യത്തിൽ പാപ്പായ്ക്കുള്ള പിതൃസന്നിഭ ഔത്സുക്യത്തിൻറെയും ആദ്ധ്യാത്മിക സാമീപ്യത്തിൻറെയും അടയാളമാണ് ഈ സഹായം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഫെബ്രുവരി 2022, 14:36