പാപ്പായുടെ ഫ്ലോറൻസ് സന്ദർശനം റദ്ദു ചെയ്തു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പായുടെ ചില പരിപാടികൾ റദ്ദാക്കി.
കലശലായ കാൽമുട്ടുവേദന അനുഭവപ്പെടുന്നതു മൂലം, ഭിഷഗ്വരൻറെ നിർദ്ദേശമനുസരിച്ച് വിശ്രമം എടുക്കേണ്ടത് അനിവാര്യമായതിനാലാണ് ഫ്രാൻസീസ് പാപ്പായ്ക്ക് ഏതാനും പരിപാടികൾ റദ്ദുചെയ്യേണ്ടിവന്നിരിക്കുന്നതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ് വെള്ളിയാഴ്‌ച (25/02/22) ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
ഈ ആരോഗ്യപ്രശ്നം മൂലം പാപ്പാ ഈ ഇരുപത്തിയേഴാം തീയതി ഞായറാഴ്ചത്തെ (27/02/22) ഫ്ലോറൻസ് സന്ദർശനം നടത്തില്ലെന്നും മാർച്ച് 2-ന് (02/03/22) ബുധനാഴ്‌ച വിഭൂതിത്തിരുന്നാൾ തിരുക്കർമ്മങ്ങൾ നയിക്കില്ലെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ മദ്ധ്യധരണ്യാഴിപ്രദേശത്തെ മെത്രാന്മാരും നഗരാധിപന്മാരും പങ്കെടുക്കുന്ന, കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ബുധനാഴ്ച (23/02/22), ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച പഞ്ചദിന സമ്മേളനത്തിൻറെ സമാപന ദിവ്യബലി അർപ്പിക്കാനാണ് ഈ ഞായറാഴ്‌ച (27/02/22) പാപ്പാ ആ നഗരത്തിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: