തിരയുക

വിശുദ്ധ ജോൺ ബോസ്കൊ വിശുദ്ധ ജോൺ ബോസ്കൊ  (© SDB)

അകത്തളങ്ങളിൽ ഒതുങ്ങാതെ യുവതയെ തേടിയിറങ്ങിയ വിശുദ്ധ ജോൺ ബോസ്കൊ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുവാക്കളെ തേടി നിരത്തിലേക്കിറങ്ങിയ വിശുദ്ധനാണ് ജോൺ ബോസ്കൊ എന്ന് മാർപ്പാപ്പാ.

സലേഷ്യൻ സന്ന്യസ്ത സഭാസ്ഥാപകനായ വിശുദ്ധ ജോൺ ബോസ്കൊയുടെ തിരുന്നാൾ ദിനമായിരുന്ന ജനുവരി 31-ന് തിങ്കളാഴ്ച ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ വിശുദ്ധൻറെ ഈ സവിശേഷത എടുത്തുകാട്ടിയിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“വിശുദ്ധ ജോൺ ബോസ്കൊ യുവജനത്തിൻറെ പിതാവും ഗുരുവും ആണ്, അദ്ദേഹം സങ്കീർത്തിയിൽ സ്വയം ഒതുങ്ങിക്കഴിഞ്ഞില്ല. തൻറെ മുഖമുദ്രയായിരുന്ന ആ സർഗ്ഗാത്മകതയോടുകൂടി അദ്ദേഹം യുവജനത്തെ തേടി വീഥിയിലേക്കിറങ്ങി”.

അന്നുതന്നെ പാപ്പാ മറ്റൊരു സന്ദേശവും ട്വിറ്ററിൽ ചേർത്തു:

“അണയ്ക്കുന്ന വെള്ളമല്ല വിശ്വാസം, അത് ജ്വലിക്കുന്ന അഗ്നിയാണ്; സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഇതൊരു ശമനൗഷധമല്ല, പ്രണയിക്കുന്നവർക്കാകട്ടെ ഇതൊരു പ്രണയകഥയാണ്! അതുകൊണ്ടാണ് യേശു മന്ദോഷ്ണതയെ എന്തിനേക്കാളും വെറുക്കുന്നത് (വെളിപാട് 3:16).

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet 1

IT: San Giovanni Bosco, padre e maestro della gioventù, non si è chiuso in sagrestia, è uscito sulla strada a cercare i giovani, con quella creatività che è stata la sua caratteristica.

EN: Saint John Bosco, father and teacher of the young, did not shut himself up in the sacristy. He went out into the streets to look for young people, with the creativity that was his hallmark.

Tweet 2

IT: La fede non è acqua che spegne, è fuoco che brucia; non è un calmante per chi è stressato, è una storia d’amore per chi è innamorato! Per questo Gesù detesta più di ogni cosa la tiepidezza (Ap 3,16).

EN: Faith is not water that extinguishes flames, it is fire that burns; it is not a tranquilizer for people under stress, it is a love story for people in love! That is why Jesus above all else detests lukewarmness (cf. Rev 3:16).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2022, 13:38