പാപ്പാ: സ്വയം ന്യായീകരിക്കുകയും അപരനെ വിധിക്കുകയും ചെയ്യുന്ന പ്രവണത മാറ്റുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വന്തം കാര്യത്തിൽ നാം വിട്ടുവീഴ്ച ചെയ്യുകയും അപരനോട് കാർക്കശ്യം പുലർത്തുകയും ചെയ്യുന്ന മനോഭാവം അരുതെന്ന് പാപ്പാ.
ആരെയും വിധിക്കരുത് എന്ന യേശുവിൻറെ വചസ്സുകൾ ഉദ്ധരിച്ചുകൊണ്ട് ശനിയാഴ്ച (29/01/22 കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നാം വിധിയാളന്മാരാകുന്ന പ്രവണത ദൂരീകരിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പാ പ്രസ്തുത ട്വിറ്റർ കുറിച്ചത് ഇപ്രകാരമാണ്:
“ക്രിസ്തു നമ്മോട് പറയുന്നു: നിങ്ങൾ വിധിക്കരുത്. എത്ര തവണ നാം കാര്യങ്ങൾ അറിയാതെ പറയുകയോ, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയോ ചെയ്യുന്നു, മാത്രമല്ല, നാം മറ്റുള്ളവരെ കാർക്കശ്യത്തോടെ വിധിച്ചുകൊണ്ട് നമ്മെത്തന്നെ നീതികരിക്കപ്പെട്ടവരായി കണക്കാക്കുകയും ചെയ്യുന്നു. നമുക്ക് നമ്മോട് തന്നെ ദാക്ഷിണ്യമുള്ളവരായിരിക്കാൻ കഴിയുന്നു, എന്നാൽ, മറ്റുള്ളവരോടു മർക്കടമുഷ്ടിയുള്ളവരുമാണ്.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Non giudicate, ci dice Cristo. Quante volte non solo parliamo senza elementi o per sentito dire, ma ci riteniamo nel giusto quando siamo giudici rigorosi degli altri. Indulgenti con noi stessi, inflessibili con gli altri.
EN: Do not judge, Christ tells us. How many times do we not only pass along gossip or rumours, but consider ourselves justified when we are harsh in our judgement of others. We can be indulgent with ourselves, but inflexible with others.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: