ആശയവിനിമയകലയിൽ വളരുന്നതിന് ശ്രവണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആശയവിനിമയം എന്ന കല സാമീപ്യം സാദ്ധ്യമാക്കുന്നതിന് ഹൃദയത്തിനുള്ള കഴിവാണെന്ന് മാർപ്പാപ്പാ.
മാദ്ധ്യമപ്രവർത്തകരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് സെയിൽസിൻറെ തിരുന്നാൾദിനമായിരുന്ന ജനുവരി 24-ന് തിങ്കളാഴ്ച (24/01/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
ഇക്കൊല്ലം ആചരിക്കപ്പെടുന്ന അമ്പത്തിയാറാം സാമൂഹ്യ സമ്പർക്ക മാദ്ധ്യമദിനത്തിന് അന്ന്, തിങ്കളാഴ്ച (24/01/22) നല്കിയ തൻറെ സന്ദേശത്തിലെ ആശയം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:
“ആരെ കേൾക്കുന്നു, എന്ത് കേൾക്കുന്നു, എങ്ങനെ കേൾക്കുന്നു എന്നതിൽ ശ്രദ്ധിച്ചാൽ മാത്രമേ ആശയവിനിമയ കലയിൽ നമുക്ക് വളരാൻ കഴിയൂ, അതിൻറെ കേന്ദ്രം ഒരു സിദ്ധാന്തമോ സാങ്കേതികതയോ അല്ല, മറിച്ച് സാമീപ്യത്തെ സാദ്ധ്യമാക്കിത്തീർക്കുന്നതിന് ഹൃദയത്തിനുള്ള കഴിവാണ്”.
അന്നുതന്നെ പാപ്പാ, പൗലോസപ്പോസ്തലൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് സമാപിക്കുന്ന ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തോടനുബന്ധിച്ച് “ക്രൈസ്തവൈക്യം” (#Christianunity) എന്ന ഹാഷ്ടാഗോടു കൂടി ഒരു സന്ദേശവും ട്വിറ്ററിൽ കുറിച്ചു. അത് ഇങ്ങനെയാണ്.
“വിഭജനത്തിൻറെ അന്ധകാരത്തെ അകറ്റുകയും നമ്മെ ക്രൈസ്തവൈക്യോന്മുഖരാക്കുകയും ചെയ്യുന്ന ദൈവത്തിൻറെ മൃദുല വെളിച്ചത്താൽ നയിക്കപ്പെട്ട് സദാ ഉപരിസമ്പൂർണ്ണമായ ഒരു കൂട്ടായ്മയിലേക്കുള്ള പ്രയാണത്തിലാണ് നമ്മൾ. സ്നേഹത്തിലും, കൂട്ടായ്മയിലും മാത്രം പ്രകാശിക്കുന്ന കർത്താവിൻറെ വെളിച്ചം ലോകത്തിന് ആവശ്യമാണ്.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Tweet .1
IT: Solo facendo attenzione a chi ascoltiamo, a cosa ascoltiamo, a come ascoltiamo, possiamo crescere nell’arte di comunicare, il cui centro non è una teoria o una tecnica, ma la capacità del cuore che rende possibile la prossimità. #GMCS
EN: It is only by paying attention to whom we listen, to what we listen, and to how we listen that we can grow in the art of communicating, the heart of which is not a theory or a technique, but the openness of heart that makes closeness posible. #WCD
Tweet 2
IT: Siamo in cammino verso una comunione sempre più piena guidati dalla luce gentile di Dio, che dissipa le tenebre della divisione e ci orienta verso l’ #UnitàdeiCristiani. Il mondo ha bisogno della luce del Signore, che risplende solo nell’amore, nella comunione.
EN: We have set out on a journey led by God’s kindly light that dissipates the darkness of division and directs our journey towards unity. The world needs God’s light, and that light shines only in love, in communion and in fraternity.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: