തിരയുക

ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുക ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുക 

അപരൻറെ സഹനങ്ങളിൽ നമ്മെ പങ്കുചേർക്കുന്ന ദൈവദത്ത സാഹോദര്യം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം നമുക്കു പ്രദാനം ചെയ്യുന്ന സാഹോദര്യം യഥാർത്ഥ സ്നേഹത്തിൽ അധിഷ്ഠിതമാണെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (04/01/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
തൻറെ പുത്രനായ യേശുവിനെ നമുക്ക് നൽകുന്നതിലൂടെ, ദൈവം, എന്നിൽ നിന്ന് വ്യത്യസ്തനായ അപരനുമായി കൂടിക്കാഴ്ച നടത്താനും അവൻറെ സഹനങ്ങളിൽ പങ്കുചേരാനും എൻറെ കുടുംബത്തിലും എൻറെ ഗോത്രത്തിലും എൻറെ മതത്തിലും പെട്ടവനല്ലെങ്കിലും അവനെ സമീപിക്കാനും ശുശ്രൂഷിക്കാനും പ്രാപ്തമായ, യഥാർത്ഥ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു സാഹോദര്യം നമുക്കേകുന്നു”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Donandoci il suo Figlio Gesù, Dio ci offre una fraternità basata sull’amore reale, capace di incontrare l’altro diverso da me, di con-patire le sue sofferenze, di avvicinarsi e prendersene cura anche se non è della mia famiglia, della mia etnia, della mia religione.

EN: By giving us His Son, God offers us a fraternity based on true love, making it possible for me to encounter others who are different, feeling com-passion for their sufferings, drawing near and caring for them even though they do not belong to my family, ethnic group or religion.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2022, 14:00