തിരയുക

ക്രൈസ്തവരുടെ ഐക്യം ക്രൈസ്തവരുടെ ഐക്യം 

പാപ്പാ: ദൈവാന്വേഷണത്തിൽ ഒറ്റക്കെട്ടായി മുന്നേറുക!

പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സധൈര്യം സമൂർത്തം ദൈവാന്വേഷണത്തിൽ നാം മുന്നേറണമെന്ന് മാർപ്പാപ്പാ.

ക്രൈസ്തവൈക്യ പ്രാർത്ഥനാവരത്തിൻറെ സമാപന ദിനത്തിൽ, അതായത് പൗലോസപ്പോസ്തലൻറെ മാനസാന്തരത്തിരുന്നാൾ ദിവസം, ജനുവരി 25-ന്, ചൊവ്വാഴ്‌ച (25/01/22) പ്രാർത്ഥന (#prayer) ക്രൈസ്തവൈക്യം (#ChristianUnity) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“ക്രൈസ്തവരായ നമുക്കെല്ലാവർക്കും, ദൈവാന്വേഷണത്തിൽ, ധീരതയോടും ദൃഢതയോടും കൂടി ഒറ്റക്കെട്ടായി മുന്നേറാം. നമുക്ക് നമ്മുടെ നോട്ടം യേശുവിൽ ഉറപ്പിക്കാം (ഹെബ്രായർ 12:2) നമുക്ക് പര്സപര #പ്രാർത്ഥനയിൽ ചേർന്നു നില്ക്കാം. #ക്രൈസ്തവൈക്യം.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Andiamo avanti insieme, tutti i cristiani, nella ricerca di Dio, con audacia e concretezza. Teniamo lo sguardo fisso su Gesù (Eb 12,2) e teniamoci stretti nella #preghiera, gli uni per gli altri. #UnitàdeiCristiani

EN: Let us progress together in seeking God boldly and in concrete ways. Let us keep our gaze ever fixed on Christ (Heb 12.2) and remain close to one another in #prayer. #ChristianUnity

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2022, 15:07