തിരയുക

ക്രൈസ്തവരുടെ ഐക്യം: വിശുദ്ധരായ പത്രോസും പൗലോസും ക്രൈസ്തവരുടെ ഐക്യം: വിശുദ്ധരായ പത്രോസും പൗലോസും 

പുനരൈക്യം: ഏക കർത്താവായ യേശുവിൽ നയനങ്ങൾ ഉറപ്പിക്കുക!

ക്രൈസ്തവൈക്യ അഷ്ടദിന പ്രാർത്ഥനയ്ക്ക് തുടക്കമായി, ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവരായ നാം നമ്മുടെ വൈവിധ്യത്തിൽ പൂർണ്ണ ഐക്യത്തിലേക്കുള്ള യാത്രയിലാണെന്ന് മാർപ്പാപ്പാ.

ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം ആരംഭിച്ച ചൊവ്വാഴ്ച (18/01/22)  “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether), “ക്രൈസ്തവൈക്യം” (#ChristianUnity) എന്നീ ഹാഷ്ടാഗുകളോടുകൂടി   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:

“മിശിഹാ രാജാവിനെ ആരാധിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാജാക്കന്മാരെപ്പോലെ, ക്രിസ്ത്യാനികളായ നാമും, നമ്മുടെ വിശ്വാസപ്രഖ്യാപനങ്ങളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യത്തിൽ, പൂർണ്ണ ഐക്യത്തിലേക്കുള്ള പാതയിലാണ്. നമുക്ക് # ഒരുമിച്ച് പ്രാർത്ഥിക്കുകയും നമ്മുടെ ഏക കർത്താവായ യേശുവിൽ ദൃഷ്ടി ഉറപ്പിക്കുകയും ചെയ്യാം. #ക്രൈസ്തവൈക്യം”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Come i Magi, venuti dall’oriente a Betlemme per onorare il Re Messia, anche noi cristiani, nella diversità delle nostre confessioni e tradizioni, siamo in cammino verso la piena unità. #PreghiamoInsieme e teniamo lo sguardo fisso su Gesù, nostro unico Signore.#UnitàdeiCristiani

EN: Like the Magi who came from the East to Bethlehem to honour the Messianic King, we Christians are also pilgrims on the way toward full unity, in the diversity of our confessions and traditions. Let us #PrayTogether and keep our eyes fixed on Jesus, our only Lord. #ChristianUnity

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2022, 13:04