തിരയുക

സ്നേഹം മൂർത്തമാകുമ്പോൾ വിരിയുന്ന പുഞ്ചിരി- വിശുദ്ധ മദർ തെരേസ ഭിന്നശേഷിക്കാരായവരുമൊത്ത് , ഒരു പഴയ ചിത്രം സ്നേഹം മൂർത്തമാകുമ്പോൾ വിരിയുന്ന പുഞ്ചിരി- വിശുദ്ധ മദർ തെരേസ ഭിന്നശേഷിക്കാരായവരുമൊത്ത് , ഒരു പഴയ ചിത്രം 

ഹൃദയത്തിന് സംതൃപ്തി പകരുന്ന സ്നേഹം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഹാനുഭൂതിയുടെ അനിവാര്യത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ച (15/01/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇന്നും എന്നും നമുക്കുണ്ടായിരിക്കേണ്ട സാർവ്വത്രിക സ്നേഹത്തെക്കുറിച്ച് പരാമാർശിച്ചിരിക്കുന്നത്.

പാപ്പാ പ്രസ്തുത ട്വിറ്റർ കുറിച്ചത് ഇപ്രകാരമാണ്:

“ഉപവിയുടെ അഭാവം അസന്തുഷ്ടിക്ക് കാരണമാകുന്നു, കാരണം സ്നേഹത്തിനു മാത്രമേ ഹൃദയത്തെ സംതൃപ്തമാക്കാനാകൂ.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La mancanza di carità causa l’infelicità, perché solo l’amore sazia il cuore.

EN: Lack of charity causes unhappiness, because love alone satisfies the human heart.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2022, 14:12