തിരയുക

റോമൻ റോത്താ എന്നറിയപ്പെടുന്ന കത്തോലിക്കാസഭയുടെ പരമോന്നത അപ്പീൽ കോടതിയുടെ നീതിന്യായ വർഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ കോടതി അംഗങ്ങളുമായി... റോമൻ റോത്താ എന്നറിയപ്പെടുന്ന കത്തോലിക്കാസഭയുടെ പരമോന്നത അപ്പീൽ കോടതിയുടെ നീതിന്യായ വർഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ കോടതി അംഗങ്ങളുമായി...   (Vatican Media)

പാപ്പാ: ഇടയ ഹൃദയത്തോടെ ശ്രവിക്കുക

റോമൻ റോത്താ എന്നറിയപ്പെടുന്ന കത്തോലിക്കാസഭയുടെ പരമോന്നത അപ്പീൽ കോടതിയുടെ നീതിന്യായ വർഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ കോടതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അവർക്ക് നൽകിയ സന്ദേശത്തിൽ കോടതിയുടെ പ്രവർത്തനത്തിൽ ദാമ്പത്യ തകർച്ച മൂലം കഷ്ടപ്പെടുന്നവരെ മനസ്സിലാക്കണമെന്ന് ഊന്നിപ്പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമൻ റോത്താ എന്നറിയപ്പെടുന്ന കത്തോലിക്കാസഭയുടെ പരമോന്നത അപ്പീൽ കോടതിയുടെ നീതിന്യായ വർഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ കോടതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അവർക്ക് നൽകിയ സന്ദേശത്തിൽ കോടതിയുടെ പ്രവർത്തനത്തിൽ ദാമ്പത്യ തകർച്ച മൂലം കഷ്ടപ്പെടുന്നവരെ മനസ്സിലാക്കണമെന്ന് ഊന്നിപ്പറഞ്ഞു.

വെള്ളിയാഴ്ചയാണ്  ഫ്രാൻസിസ് പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തിയത്. അവരുമായി സംസാരിക്കവെ വിവാഹത്തിന്റെ റദ്ദാക്കൽ സംബന്ധിച്ച കേസുകളിൽ സിനഡാലിറ്റിയുടെ വിഷയങ്ങൾ സൂചിപ്പിച്ചു കൊണ്ട് റോമൻ റോത്തായുടെ ദൗത്യം കുടുംബങ്ങളൾക്ക് സേവനം ചെയ്യുക എന്നതാണെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

സിനഡൽ പ്രക്രിയ

സിനഡൽ പ്രക്രിയയിലൂടെ നിയമപരമായ പ്രവത്തനങ്ങൾക്കൊപ്പം സംവാദവും കൂട്ടിവയ്ക്കാൻ സൂക്ഷിക്കണമെന്നും അത് വഴി വിവാഹത്തിന്റെ തകർച്ച അനുഭവിച്ചവർക്കും അതുപോലെ സഭാ സമൂഹത്തിനുള്ളിലെ ബന്ധങ്ങൾക്കും കാനോനിക്കൽ പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പൊതുവായ പുനർവിചിന്തനം പ്രോൽസാഹിപ്പിക്കാൻ സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. സിനഡാലിറ്റി അർത്ഥമാക്കുന്നത് “ഒരുമിച്ച് നടക്കുക” എന്നതാണ്. ഒരേ ലക്ഷ്യത്തിലേക്ക് ഈ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും സംഭാവന നൽകണമെന്നും അങ്ങനെ സ്ത്രീയും പുരുഷനും തമ്മിലുള്ള മൂർത്തമായ ഐക്യത്തിന്റെ സത്യത്തിലേക്ക് വെളിച്ചം വീഴുകയും അവർക്കിടയിൽ യഥാർത്ഥമായ ഒരു വിവാഹബന്ധം ഉണ്ടോ ഇല്ലയോ എന്ന നിഗമനത്തിൽ എത്തുകയും വേണമെന്നും പാപ്പാ തുടർന്നു.

സത്യാന്വേഷണം

വിശ്വാസികൾ അജപാലന സഹായം തേടുന്ന ആദ്യ ഘട്ടങ്ങളിൽ തന്നെ, അവരുടെ ഐക്യത്തെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടായിരിക്കണം. ഇത് മുറിവുണക്കുന്നതിന് ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ്. വിവാഹം അസാധുവാക്കാനുള്ള സാധ്യതകൾ അവതരിപ്പിക്കുമ്പോൾ, വിവാഹ സമ്മതം അസാധുവായി പ്രഖ്യാപിക്കാനുള്ള അഭ്യർത്ഥനയിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളെക്കുറിച്ച് വിശ്വാസികളെ വിചിന്തനം ചെയ്യിക്കേണ്ടതും ആവശ്യമാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. സത്യത്തെ തിരയുന്ന ഇത്തരം ഒരുമിച്ചുള്ള പ്രവർത്തനം "നീതിന്യായ പ്രക്രിയയുടെ ഓരോ ഘട്ടത്തിന്റെയും സവിശേഷതയാക്കണം" എന്നും പാപ്പാ സൂചിപ്പിച്ചു.

പ്രായോഗീകമായി ആഗ്രഹിക്കുന്ന ഫലം നേടുന്നതിന് വസ്തുതകളിൽ മനപൂർവ്വം മാറ്റം വരുത്തുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നത് സ്വീകാര്യമല്ല, പാപ്പാ പറഞ്ഞു. വക്കീലന്മാർക്കു പോലും നിർണ്ണായകമായ ഹാനി വരുത്താൻ കഴിയുമെന്ന് പറഞ്ഞ പാപ്പാ വിധി നിർണ്ണയത്തിൽ ഒരുമിച്ച് നടക്കുക എന്നത് കക്ഷികൾക്കും അവരുടെ രക്ഷാധികാരികൾക്കും, സത്യം പറയാൻ വിളിക്കപ്പെടുന്ന സാക്ഷികൾക്കും, നീതി പ്രക്രിയയിൽ അറിവ് കൊണ്ട് സേവനം നൽകുന്ന വിദഗ്ദ്ധർക്കും, ജഡ്ജിമാർക്കും പ്രത്യേകിച്ച് ബാധകമാണ് പാപ്പാ ഓർമ്മിപ്പിച്ചു.

ശ്രവണവും വിവേചനാധികാരവും

നിയമത്തെ സംബന്ധിച്ച സിനഡാലിറ്റി നിരന്തരമായ ശ്രവണം ആവശ്യപ്പെടുന്നു. വെറും കേൾവിയല്ല അതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.സിനസാലിറ്റിയുടെ പ്രധാനപ്പെട്ട മറ്റൊരു ഘടകം വിവേചനബുദ്ധിയാണ്. വിവേചനം ഒരുമിച്ചു നടക്കലിലും കേൾക്കുന്നതിലും അടിസ്ഥാനപ്പെട്ടിരിക്കുന്നുവെന്നും ദൈവവചനത്തിന്റെയും സഭയുടെ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ ശരിയായ വൈവാഹീക സാഹചര്യം വായിച്ചെടുക്കാൻ സഹായിക്കുന്നു. വ്യക്തിപരമായ അനുഭവത്തെക്കുറിച്ചുള്ള സത്യമായ ആധികാരിക വിധിയിലേക്ക് നയിക്കുന്ന ശ്രദ്ധാപൂർവ്വമായ വിവേചിച്ചറിയലിന്റെ പാതകൾ തുറക്കാൻ അതിൽ നിന്ന് കഴിയുമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ പാതയുടെ പരിണതഫലമാണ് വിധി. തന്റെ പ്രഭാഷണം ഉപസംഹരിച്ചു കൊണ്ട് അപ്പോസ്തോലിക കോടതിയിലെ അംഗങ്ങളെ വിശ്വസ്ഥതയോടും നവീകരിച്ച ഉത്സാഹത്തോടും കൂടെ നീതിക്കും, സത്യത്തിനും അത്യന്തികമായി ആത്മാക്കളുടെ രക്ഷയ്ക്കുമായി അവരുടെ സഭാ സേവനം തുടരാൻ പാപ്പാ പ്രോത്സാഹിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2022, 12:55