തിരയുക

The Holy Land Review എന്ന പ്രസിദ്ധീകരണത്തിന്റെ 50 ഓളം മാധ്യമ പ്രവർത്തകരും, വിശുദ്ധനാടിന്റെ സൂക്ഷിപ്പു ചുമതലക്കാരൻ ഫാ. ഫ്രാൻചെസ്കോ പാറ്റൺ ഒ.എഫ്. എം. ഉം പാപ്പായുമായി... The Holy Land Review എന്ന പ്രസിദ്ധീകരണത്തിന്റെ 50 ഓളം മാധ്യമ പ്രവർത്തകരും, വിശുദ്ധനാടിന്റെ സൂക്ഷിപ്പു ചുമതലക്കാരൻ ഫാ. ഫ്രാൻചെസ്കോ പാറ്റൺ ഒ.എഫ്. എം. ഉം പാപ്പായുമായി... 

സാഹോദര്യത്തിന്റെ കഥ പറയുക മാധ്യമപ്രവർത്തകരോടു പാപ്പാ

The Holy Land Review എന്ന പ്രസിദ്ധീകരണത്തിന്റെ 50 ഓളം മാധ്യമ പ്രവർത്തകരും, വിശുദ്ധനാടിന്റെ സൂക്ഷിപ്പു ചുമതലക്കാരൻ ഫാ. ഫ്രാൻചെസ്കോ പാറ്റൺ ഒ.എഫ്. എം. ഉം പാപ്പായുമായി വത്തിക്കാനിൽ തിങ്കളാഴ്ച (17.01.22) രാവിലെ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവരുടെയിടയിലും അബ്രഹാമിന്റെ മക്കളുടെ ഇടയിലുമുള്ള സാഹോദര്യത്തിന്റെ കഥകൾ ലോകത്തോടു പറയാൻ പാപ്പാ ആവശ്യപ്പെട്ടത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധനാടിന്റെ സൂക്ഷിപ്പുകാരായ ഫ്രാൻസിസ്ക്കൻ സന്യാസ സമൂഹം നടത്തുന്ന ഈ പ്രസിദ്ധീകരണം അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തിലാണ് ഈ കൂടിക്കാഴ്ച. യേശുവിന്റെ  നാടിനെ കുറിച്ചും, നാട്ടിലെ ജീവിതത്തെക്കുറിച്ചുമുള്ള വാർത്തകളും, വിവരങ്ങളും, ഉൾക്കാഴ്ചകളും നൽകുന്ന ഒരു പ്രസിദ്ധീകരണമാണ് The Holy Land Review.

ക്രൈസ്തവ മാധ്യമ സെന്ററിലെയും, ഫ്രാൻസിസ്കൻ സൂക്ഷിപ്പിന്റെ വെബ് സൈറ്റിലേയും, സമൂഹ്യ മാധ്യമ വിഭാഗത്തിലേയും മുഴുവൻ മാധ്യമ പ്രവർത്തകർക്കും സഭയുടെ പ്രേഷിതത്വത്തിലുള്ള  അവരുടെ സമർപ്പണത്തിനും പാപ്പാ നന്ദി പറഞ്ഞു.

"നിങ്ങൾ ഇന്ന് ചെയ്യുന്ന സേവനം സൂക്ഷിപ്പുകാരനായിരുന്ന (Custos) ഫെർഡിനാൻഡോ ദിയോതല്ലേവിയെ നയിച്ചിരുന്ന ആശയ വിനിമയാന്തർബോധത്തിന് അനുസൃതമാണ്. അത് ഈ പ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കത്തിൽ അദ്ദേഹം എഴുതിയ പോലെ - ' വിശുദ്ധനാടിനെ, ദൈവത്തിന്റെ നാടിനെ, ക്രൈസ്തവ മതത്തിന്റെ പിള്ളത്തൊട്ടിലിനെ, മനുഷ്യകുലത്തിന്റെ രക്ഷ നിറവേറ്റിയ ആദരണീയമായയിടങ്ങളെക്കുറിച്ച്  നന്നായി അറിയിക്കുന്നതിലാണ്. "

എല്ലാവരിലും സാഹോദര്യം വളർത്തുക

വിശുദ്ധനാടിന്റെ കഥ പറയുന്ന പ്രേഷിതത്വം എന്നാൽ  നമുക്കും നമ്മുടെ രക്ഷയ്ക്കുമായി ദൈവവചനം വെളിപ്പെടുത്തപ്പെട്ട് നസ്രായനായ യേശുവിൽ മാംസം ധരിച്ച ചരിത്ര, ഭൂമിശാസ്ത്രപരമായ ചുറ്റുപാടുകളുടെ ഒരു അഞ്ചാം സുവിശേഷം പങ്കുവയ്ക്കലാണെന്ന് പാപ്പാ പറഞ്ഞു. മാത്രമല്ല അവിടെ ഇന്ന് ജീവിക്കുന്നവരുടെയും വിവിധ സഭകളിൽപ്പെട്ട സമൂഹങ്ങളുടേയും യഹൂദരുടേയും മുസ്ലിമുകളുടേയും കൂടി കഥ പറയുകയാണ്. മദ്ധ്യ കിഴക്കൻ ദേശത്തെ സങ്കീർണ്ണവും പ്രയാസകരവുമായ സാമൂഹിക പശ്ചാത്തലത്തിൽ ഒരു സാഹോദര്യ സമൂഹം കെട്ടിപ്പടുക്കുക എന്നതായിരിക്കണം മാധ്യമ പ്രവർത്തകരുടെ മൊത്തത്തിലുള്ള ലക്ഷ്യം എന്ന് ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു. “ആശയ വിനിമയം സമൂഹവും സാഹോദര്യവും കെട്ടിപ്പടുക്കുവാനാവണം” പാപ്പാ പറഞ്ഞു.

''സാധ്യമാകുന്ന സാഹോദര്യത്തിന്റെ കഥകൾ വിവരിക്കാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.പാപ്പാ പറഞ്ഞു.  നിർഭാഗ്യവശാൽ ഇപ്പോഴും നിൽക്കുന്ന എന്നാൽ വിശുദ്ധനാട്ടിൽ ഏതാണ്ട് ഐക്യത്തിലായിട്ടുള്ള ക്രൈസ്തവ സഭകൾ തമ്മിലും.. അബ്രഹാമിന്റെ മക്കളായ യഹൂദ, ക്രൈസ്തവ, മുസ്ലിം സഹോദരർ തമ്മിലുള്ള സാഹോദര്യത്തിന്റെ കഥകൾ പറയുക.

തങ്ങൾക്കും തങ്ങളുടെ മക്കൾക്കും നല്ല ഭാവി സ്വപ്നം കണ്ട് സ്വന്തം നാട് വിടേണ്ടിവന്നപ്പോൾ  കുടിയേറ്റക്കാർക്കും, കുടിയിറക്കപ്പെട്ടവർക്കും, അഭയാർത്ഥികൾക്കും നഷ്ടപ്പെട്ട അന്തസ്സ് തിരിച്ചു നൽകാൻ ശ്രമിക്കുന്ന സഭയുടെ സഹോദര്യത്തെയും വിവരിക്കുക "പാപ്പാ ആവശ്യപ്പെട്ടു.

നന്നായി വിവരിക്കുക

The Holy Land Review പ്രസിദ്ധീകരണത്തിന്റെ മാധ്യമ പ്രവർത്തകർ ജനങ്ങളെ അവരായാരിക്കുന്നയിടത്തും ആയിരിക്കുന്ന അവസ്ഥയിലും കണ്ടു മുട്ടുന്നതിൽ അവർക്ക് പാപ്പാ നന്ദി പറഞ്ഞു. സിറിയ, ലെബനോൻ, പാലസ്തീന, ഗാസ്സാ പോലുള്ള കഷ്ടപ്പാടും വേദനയുമനുഭവിക്കുന്ന മദ്ധ്യ കിഴക്കൻ പ്രദേശങ്ങളിലെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ കാണിക്കുന്ന ധൈര്യത്തെക്കുറിച്ചും പാപ്പാ പറഞ്ഞു. അവരുടെ പ്രവർത്തനം,  ചെയ്യുന്ന നന്മകളെ ഉയർത്തി കാണിക്കുന്നതും  യുദ്ധത്തിന്റെ തിന്മകൾക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പും, അനുരഞ്ജനത്തിന്റെയും അന്തസ്സ് വീണ്ടെടുക്കലിന്റെയും അഭയാർത്ഥികളുടെ പ്രതീക്ഷകളുടേയും കഥകളും എടുത്തു കാട്ടുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടു അവർക്ക് പാപ്പാ നന്ദിയർപ്പിച്ചു.

രക്ഷയുടെ സന്ദേശം പങ്കുവയ്ക്കൽ

ദൈവവചനം തന്റെ രക്ഷയുടെ സന്ദേശം പ്രകടമാക്കിയ ഇടം ഫലപ്രദമായി വിവരിക്കുന്നതിന് നേരിട്ടുള്ള സജീവമായ അനുഭവം ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. രക്ഷയുടെ ചരിത്രവും ഭൂമിശാസ്ത്രവും കൂടിച്ചേരുന്നതും ബൈബിൾ വാക്യങ്ങളെ പ്രത്യേകിച്ച് സുവിശേഷങ്ങളുടെ ഒരു നവീനവായന നടത്താൻ നമുക്കവസരം നൽകുന്ന വിശുദ്ധനാടിനെക്കുറിച്ച് പറയാനാണ് അവരെ വിളിച്ചിരിക്കുന്നതെന്ന് പാപ്പാ അവരോടു പറഞ്ഞു.

ലോകം മുഴുവനുള്ള ക്രൈസ്തവരുടെ വിശ്വാസം പുഷ്ടിപ്പെടുത്തുന്നു.

അവസാനമായി അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ട് എല്ലാ മാധ്യമ രൂപങ്ങളെയും ഹൃദയപൂർവ്വം പുൽകുവാനും അവ വഴി അനേകരുടെ  പ്രത്യേകിച്ച് വിശദ്ധയിടങ്ങളിലേക്ക് ഒരു തീർത്ഥാടനം നടത്താൻ കഴിയാത്തവരുടെ വിശ്വാസം ധന്യമാക്കാനും പാപ്പാ ആഹ്വാനം ചെയ്തു. ഇത് ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് അമൂല്യമാണെന്നും യേശുവിന്റെ നാട്ടിൽ വസിക്കുന്നവർക്ക് സഹായമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. യേശുവിന്റെ നാട്ടിൽ വസിക്കുന്നവരോടുള്ള തന്റെ സാമീപ്യം അറിയിക്കാൻ കൂടി ഈ അവസരം പാപ്പാ വിനിയോഗിക്കുന്നുവെന്നും തന്റെ പ്രാർത്ഥനയിൽ അവരെന്നുമുണ്ട് എന്നും അറിയിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2022, 21:38