തിരയുക

ഫ്രാൻസീസ് പാപ്പാ, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ള സമിതിയുടെ  (Associazione Santi Pietro e Paolo) പ്രതിനിധികളെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചപ്പോൾ, 08/01/2022 ഫ്രാൻസീസ് പാപ്പാ, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ള സമിതിയുടെ (Associazione Santi Pietro e Paolo) പ്രതിനിധികളെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചപ്പോൾ, 08/01/2022 

പാപ്പാ: ചലനാത്മകത അടങ്ങിയിരിക്കുന്ന സമാഗമത്തിൻറെ സംസ്കൃതി ആവശ്യം!

ഫ്രാൻസീസ് പാപ്പാ, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ള സമിതിയുടെ (Association of the Saints Peter And Paul) അറുനൂറോളം പ്രതിനിധികളെ ശനിയാഴ്‌ച (08/01/22) വത്തിക്കാനിൽ സ്വീകരിച്ചു. 1971-ൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ രൂപം കൊടുത്തതാണ് ഈ സമിതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിരവധി സംഘർഷങ്ങളടങ്ങിയ ജീവിതം സമാഗമത്തിൻറെ ഒരു കലയാണെന്ന് മാർപ്പാപ്പാ.

അര നൂറ്റാണ്ടു മുമ്പ്, അതായത്, 1971-ൽ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ഹിതാനുസാരം രൂപം കൊണ്ട, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ള സമിതിയുടെ (Association of the Saints Peter And Paul) അറുനൂറോളം പ്രതിനിധികളെ ശനിയാഴ്‌ച (08/01/22) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യവെ അതിൻറെ അമ്പതു വർഷത്തെ ജീവിതസരണിയക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“അരമനയുടെ പരിപാലകർ” എന്നതിൽ നിന്ന് “തീർത്ഥാടക നരകുലത്തിൻറെ സേവകർ” ആയി അവർ മാറിയെന്നും അങ്ങനെ ക്രിസ്തീയ ജീവിതത്തിൻറെയും അപ്പോസ്തൊലപ്രവർത്തനത്തിൻറെയും പരിശുദ്ധസിംഹാസനത്തോടുള്ള വിശ്വസ്തതയുടെയും സവിശേഷസാക്ഷ്യം അവരേകിയെന്നും പാപ്പാ  അനുസ്മരിച്ചു.

അവരുടെ ജീവിത ചരിത്രം നിരന്തര കൂടിക്കാഴ്ചകളാൽ നെയ്തെടുക്കപ്പെട്ടതാണെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.

സമാഗമത്തിൽ ചലനാത്മകത അടങ്ങിയിരിക്കുന്നുവെന്നും നാം നിശ്ചലരാണെങ്കിൽ കൂടിക്കാഴ്ച ഒരിക്കലും സാധ്യമാകില്ലെന്നും പാപ്പാ പ്രസ്താവിച്ചു.

അതുകൊണ്ടു തന്നെ സമാഗമ സംസ്കൃതി ആവശ്യമാണെന്ന തൻറെ ഉറച്ച ബോധ്യം പാപ്പാ ആവർത്തിച്ചു.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പ്രവേശിക്കുന്നവർക്ക്, വിശുദ്ധരായ പത്രോസ് പൗലോസ് അപ്പോസ്തലന്മാരുടെ സമിതിയംഗങ്ങൾ തങ്ങളുടെ അനുദിന ജീവിത പ്രവർത്തനങ്ങളിലൂടെ, യേശുവിൻറെ സൗമ്യതയുടെ ഊഷ്മളത പകരുകയും പുഞ്ചിരി സമ്മാനിക്കുകയും ചെയ്തുകൊണ്ട്, സമാഗമത്തിൻറെ ശില്പികളായി മാറുന്നുവെന്ന് പാപ്പാ ശ്ലാഘിച്ചു.

“എൻറെ കണ്ണുകൾ ഞാൻ നിങ്ങളുടെ നയനങ്ങളിൽ വയ്ക്കുന്നു, എൻറെ ഹൃദയം ഞാൻ നിങ്ങളുടെ ഹൃദയത്തിനരികെ പ്രതിഷ്ഠിക്കുന്നു” എന്ന വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ വാക്കുകൾ അനുസ്മരിച്ച പാപ്പാ ഈ വാക്കുകൾ കൂടിക്കാഴ്ചയുടെ ക്രിസ്തീയ പൊരുളെന്തെന്ന് സുവ്യക്തമാക്കുന്നുവെന്നു പറഞ്ഞു.

“നമ്മുടെ പിതാക്കന്മാരുടെ വിശ്വാസത്തിൽ നമുക്ക് അചഞ്ചലരായിരിക്കാം” (Fide constamus avita) എന്ന ഈ സമിതിയുടെ മുദ്രാവക്യത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജനുവരി 2022, 14:31