എല്ലാവരും കർത്താവിന്റെ സാക്ഷികളാകുവാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പരിശുദ്ധാത്മാവിന്റെ ശക്തിയോടെ ലോകത്തിന്റെ അറ്റങ്ങളോളം നാം വിശ്വാസത്തിന്റെ സാക്ഷികളായി മാറിയിരുന്നെങ്കിൽ എന്ന് ഫ്രാൻസിസ് ആശംസിച്ചു. ലോക മിഷനറി ദിനത്തിൽ പാപ്പാ നൽകിയ സന്ദേശത്തിന്റെ ഒരു ഭാഗമാണ് പാപ്പാ ഇങ്ങനെ ജനുവരി 6-ന് ട്വിറ്ററിൽ കുറിച്ചത്. "സഭയിൽ, പരിശുദ്ധാത്മാവിന്റെ ശക്തിയോടെ ലോകത്തിന്റെ അറ്റങ്ങളോളം, നാം സ്വീകരിച്ച മാമ്മോദീസായുടെ ഫലമായി നാം ആയിത്തീരുന്ന പ്രവാചകന്മാരും, സാക്ഷികളും, കർത്താവിന്റെ മിഷനറിമാരും ആയിരുന്നെങ്കിൽ" എന്നാണ് പാപ്പാ എഴുതിയത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN : Would that all of us in the Church were what we already are by virtue of baptism: prophets, witnesses, missionaries of the Lord, by the power of the Holy Spirit, to the ends of the earth!
IT: Fossimo tutti noi nella Chiesa ciò che già siamo in virtù del battesimo: profeti, testimoni, missionari del Signore! Con la forza dello Spirito Santo e fino agli estremi confini della terra.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: