തിരയുക

ക്രൈസ്തവ ഐക്യത്തിനായി ആഹ്വാനത്തോടെ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ക്രൈസ്തവ ഐക്യത്തിനായി ആഹ്വാനത്തോടെ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

ഐക്യമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവ ഐക്യവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തു പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഐക്യമാണ്, ലോകത്തിന് നമ്മുടെ വിശ്വാസത്തെക്കുറിച്ച് ബോധ്യമുണ്ടാകാനുള്ള അടിസ്ഥാനമെന്ന് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവഐക്യത്തിനായുള്ള വാരം ആചരിക്കപ്പെടുന്ന വേളയിൽ, ക്രൈസ്തവവിശ്വാസം പ്രവൃത്തികളാൽ തെളിയിക്കപ്പെടണമെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു പാപ്പാ.

“ശക്തമായ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ തക്ക പക്വമായ സ്വാതന്ത്ര്യം, ഉപേക്ഷകൾ, ത്യാഗങ്ങൾ, എന്നിവ വേണ്ടിവരുന്ന, യേശു ആവശ്യപ്പെടുന്ന, ഐക്യമാണ് ലോകം വിശ്വസിക്കാൻ വേണ്ട അടിസ്ഥാനം" എന്നാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജനുവരി 21-ന് ട്വിറ്ററിലൂടെയാണ് നമ്മുടെ വിശ്വാസം ലോകത്തിന് ബോധ്യപ്പെടുവാൻ അവശ്യം വേണ്ട  ക്രൈസ്തവ ഐക്യത്തെപ്പറ്റി പാപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The unity for which Jesus prayed, which certainly demands mature freedom born of firm decisions, endurance and sacrifice, is the reason for the world to believe. #Prayer #ChristianUnity

IT: L’unità implorata da Gesù, che certamente richiede la libertà matura di scelte forti, rinunce e sacrifici, è la premessa perché il mondo creda (Gv 17,21). #Preghiera #UnitàdeiCristiani 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2022, 18:06