തിരയുക

ഫ്രാൻസിസ് പാപ്പാ തൊഴിലാളികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ തൊഴിലാളികൾക്കൊപ്പം 

തൊഴിൽരഹിതർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇപ്പോഴത്തെ കോവിഡ് മഹാമാരിയുടെ കാലത്ത് ജോലിയില്ലാതെ ദുരിതത്തിലായിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ഒരുമിച്ച് പ്രാർത്ഥിക്കാം (#PreghiamoInsieme) എന്ന ഹാഷ്‌ടാഗോടുകൂടി ജനുവരി 12-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്.

ഒരുപാട് ആളുകൾ, പ്രത്യേകിച്ച് ഇപ്പോഴത്തെ മഹാമാരിമൂലം, സമാധാനപരമായി അവരെ ജീവിക്കാൻ അനുവദിക്കുന്ന ഒരു ജോലി ഇല്ലാത്ത ദുരിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും, എല്ലാ പ്രത്യാശയും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുന്നു. നമുക്കെല്ലാവർക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കാം" എന്നാണ് പാപ്പാ വിവിധ ഭാഷകളിൽ ട്വിറ്ററിൽ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Molte persone, anche a causa della pandemia, vivono il dramma di non avere un lavoro che permetta loro di vivere serenamente. Spesso questo li porta fino al punto di perdere ogni speranza e desiderio di vita. #PreghiamoInsieme per loro.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജനുവരി 2022, 16:26