തിരയുക

ഫ്രാൻസിസ് പാപ്പാ ഉക്രെയിന്റെ പ്രധാനമന്ത്രിയോടൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ഉക്രെയിന്റെ പ്രധാനമന്ത്രിയോടൊപ്പം - ഫയൽ ചിത്രം 

ഉക്രെയിനുവേണ്ടി വീണ്ടും പ്രാർത്ഥനാഭ്യർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ

ഉക്രെയിനിലെ സംഘർഷങ്ങളുമായി ബന്ധപ്പട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രെയിനിൽ സമാധാനം സ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു. ജനുവരി 23 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനാവേളയിൽ ഉക്രയിനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, അവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥന ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് ഭിന്നതകൾ ഇല്ലാതാകാനും അവിടുത്തെ ജനങ്ങൾക്ക് സഹോദര്യത്തിൽ മുന്നേറാനും സാധിക്കട്ടെയെന്ന് ജനുവരി 26-ന് ട്വിറ്ററിലൂടെ പാപ്പാ ആശംസിച്ചു. അന്നേ ദിവസം, പാപ്പായുടെ ക്ഷണം സ്വീകരിച്ച് ഉക്രെയിനിലെ സമാധാനത്തിനായി വിവിധയിടങ്ങളിൽ പ്രാർത്ഥനകൾ നടന്നിരുന്നു. ഉക്രയിൻ (#Ukraine) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

"ഉക്രെയിനിലെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഇന്ന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു: സാഹോദര്യം തഴച്ചുവളരുന്നതും ഭിന്നതകളെ അതിജീവിക്കുന്നതും ആ ദേശത്തിന് കാണാൻ കഴിയുമെന്ന് നമുക്ക് കർത്താവിനോട് ശക്തമായി അപേക്ഷിക്കാം. ഇന്ന് സ്വർഗത്തിലേക്ക് ഉയരുന്ന പ്രാർത്ഥനകൾ ഭൂമിയിൽ ഉത്തരവാദികളായവരുടെ മനസ്സിനെയും ഹൃദയത്തെയും സ്പർശിക്കട്ടെ" എന്നായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Today I ask you to pray for peace in #Ukraine: Let us ask the Lord to grant that the country may grow in the spirit of brotherhood, and that divisions will be overcome. May the prayers that today rise up to heaven touch the minds and hearts of world leaders.

IT: Oggi vi invito a pregare per la pace in #Ucraina: chiediamo con insistenza al Signore che quella terra possa veder fiorire la fraternità e superare le divisioni. Le preghiere che oggi si levano fino al cielo tocchino le menti e i cuori dei responsabili in terra.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2022, 16:07