തിരയുക

ഫ്രാൻസിസ് പാപ്പായും ദാവീദ് സാസോളിയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും ദാവീദ് സാസോളിയും - ഫയൽ ചിത്രം  

യൂറോപ്യൻ പാർലമെന്റ് പ്രെസിഡന്റിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം

ഫ്രാൻസിസ് പാപ്പായുടെ പേരിൽ കർദ്ദിനാൾ പിയേത്രോ പരോളിൻ, അന്തരിച്ച യൂറോപ്യൻ പാർലമെന്റ് പ്രെസിഡന്റ് ദാവീദ് സാസോളിയുടെ ഭാര്യ അലെസാന്ദ്ര വിത്തൊറീനിക്ക് ടെലെഗ്രാം സന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ദിവസം മരണമടഞ്ഞ യൂറോപ്യൻ പാർലമെന്റ് പ്രെസിഡന്റ് ദാവീദ് സാസോളിയുടെ അകാലനിര്യാണത്തിൽ, അദ്ദേഹത്തിന്റെ ഭാര്യ ഭാര്യ അലെസാന്ദ്ര വിത്തൊറീനിക്ക് ഫ്രാൻസിസ് പാപ്പാ അനുശോചനമറിയിച്ചു. ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിൽ, നിര്യാതന്റെ കുടുംബത്തിന് പരിശുദ്ധ പിതാവ് തന്റെ ആത്മീയ സാന്നിദ്ധ്യവും അനുശോചനങ്ങളും അറിയിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ. പ്രത്യാശയാലും കരുണയാലും നയിക്കപ്പെട്ടിരുന്ന ഒരു വിശ്വാസിയും നല്ല ഒരു പത്രപ്രവർത്തകനും, തനിക്ക് ഏല്പിക്കപ്പെട്ടിരുന്ന കാര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി സമർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന ആളുമായിരുന്നു അദ്ദേഹമെന്നാണ് അദ്ദേഹത്തെക്കുറിച്ച് പാപ്പാ കരുതുന്നതെന്നും, യൂറോപ്യൻ യൂണിയനെക്കുറിച്ച് ഐക്യദാർഢ്യപരമായ ഒരു കാഴ്ചപ്പാടോടെ പ്രതിബദ്ധതയോടെയാണ് പ്രസിഡന്റ് സാസോളി പ്രവർത്തിച്ചതെന്നും സന്ദേശത്തിലൂടെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

ജനുവരി പതിനൊന്നിന് രാവിലെയാണ്, ദീർഘകാലമായി അസുഖബാധിതനായിരുന്ന പ്രസിഡന്റ് സാസോളി തന്റെ അറുപത്തിയഞ്ചാം വയസ്സിൽ നിര്യാതനായത്. ഇറ്റലിക്കാരനായ ഇദ്ദേഹം 2019 മുതൽ യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് ആയി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2022, 16:22