അപരനിൽ ദൈവത്തിന്റെ പ്രതിഫലനം കാണുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മറ്റുള്ളവരെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ അവരിൽ ആരുടെ ഛായയാണ് പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. എല്ലാ മനുഷ്യരും ദൈവമക്കൾക്കടുത്ത മറച്ചുവയ്ക്കാനാകാത്ത സൗന്ദര്യമാണ് ഉള്ളിൽ വഹിക്കുന്നതെന്നും അവരിൽ സൃഷ്ടാവിന്റെ പ്രതിശ്ചായയാണ് നമുക്ക് കാണാനാകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ജനുവരി പതിമൂന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ഓരോ മനുഷ്യരിലുമുള്ള ദൈവികമായ സൗന്ദര്യത്തെയും ഛായയെയും തിരിച്ചറിയുന്നതിനെക്കുറിച്ച് പാപ്പാ എഴുതിയത്.
"ആളുകളെ ശരിയായി അറിയണമെങ്കിൽ അവരെ തിരിച്ചറിയാൻ സാധിക്കണം: അവരോരുത്തരും തങ്ങളിൽ വഹിക്കുന്നത് ദൈവമക്കളുടെ അദമ്യമായ സൗന്ദര്യം ആണെന്നും, അതിൽ സൃഷ്ടാവ് തന്നെയാണ് പ്രതിഫലിപ്പിക്കപ്പെടുന്നത്" എന്നായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: To really know people, we need to recognize them and recognize that each of them bears the inviolable beauty of a son or daughter of God, a reflection of the Creator’s image.
IT: Per conoscere veramente le persone bisogna riconoscerle: riconoscere che ciascuno porta in sé la bellezza insopprimibile di figlio di Dio, in cui il Creatore si rispecchia.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: