തിരയുക

സാമൂഹ്യ അനീതികൾക്കെതിരെ പാപ്പായുടെ സന്ദേശം സാമൂഹ്യ അനീതികൾക്കെതിരെ പാപ്പായുടെ സന്ദേശം 

വിവേചനങ്ങൾക്കും മതപീഡനത്തിനുമെതിരെ ഫ്രാൻസിസ് പാപ്പാ

വിവേചനങ്ങൾക്കും മതപീഡനത്തിനുമെതിരെ ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരസ്പരം സഹോദരീ സഹോദരന്മാർ എന്ന നിലയിൽ, എല്ലാ ആളുകൾക്കും, അവർ ജീവിക്കുന്ന സമൂഹങ്ങളിൽ തങ്ങളുടെ അവകാശങ്ങളും, അന്തസ്സും അംഗീകരിക്കപ്പെട്ട് മുന്നോട്ടുപോകാൻ സാധിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. ജനുവരി നാലിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് സമൂഹത്തിലെ അനീതികൾക്കെതിരെ പാപ്പാ പ്രതികരിച്ചത്.

തങ്ങൾ ജീവിക്കുന്ന സമൂഹങ്ങളിൽ വിവേചനവും മതപീഡനവും നേരിടുന്ന എല്ലാ ആളുകൾക്കും, സഹോദരീസഹോദരന്മാരായിരിക്കുന്നതിലൂടെ അവർക്കു സംജാതമാകുന്ന അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെടുന്നത് കാണുവാൻ വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം എന്നാണ് പാപ്പാ എഴുതിയത്. "ഒരുമിച്ച് പ്രാർത്ഥിക്കാം" (#PrayTogether), "പ്രാർത്ഥനാനിയോഗങ്ങൾ" (#PrayerIntention) എന്നീ ഹാഷ്‌ടാഗുകളോടുകൂടിയായിരുന്നു പാപ്പായുടെ ട്വീറ്റ്.

ലോകത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കും, ക്രൈസ്തവർക്കെതിരെ നടക്കുന്ന മതപീഡനങ്ങൾക്കും എതിരെ പ്രാർത്ഥിക്കാൻ ജനുവരിയിലേക്കുള്ള പ്രാർത്ഥനാനിയോഗങ്ങൾ അടങ്ങിയ വീഡിയോസന്ദേശത്തിലും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us #PrayTogether that those who suffer discrimination and religious persecution may find in the societies in which they live the rights and dignity that comes from being brothers and sisters. #PrayerIntention

IT: #PreghiamoInsieme perché tutte le persone che subiscono discriminazioni e persecuzioni religiose trovino nelle società in cui vivono il riconoscimento dei propri diritti e della dignità che nasce dall’essere fratelli e sorelle. #IntenzionidiPreghiera

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജനുവരി 2022, 16:27