തിരയുക

കഴിഞ്ഞ ദിവസം മരണമടഞ്ഞ കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസ് കഴിഞ്ഞ ദിവസം മരണമടഞ്ഞ കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസ് 

കർദ്ദിനാൾ മർത്തീനെന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം

ഫ്രാൻസിസ് പാപ്പാ തൊളേദോ അതിരൂപതാ അതിരൂപതാധ്യക്ഷൻ ഫ്രാൻസിസ്കോ സേറോ ചാവെസിനയച്ച ടെലിഗ്രാം സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തൊളേദോ അതിരൂപതാ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസിന്റെ നിര്യാണവാർത്തയിൽ തൊളേദോ അതിരൂപതാധ്യക്ഷൻ ഫ്രാൻസിസ്കോ സേറോ ചാവെസിനയച്ച ടെലിഗ്രാം സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തുകയും, കർദ്ദിനാളിന്റെ വേർപാടിൽ വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, അതിരൂപതയിലെ വിശ്വാസികൾ എല്ലാവർക്കും തന്റെ അനുശോചനങ്ങൾ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

വർഷങ്ങളോളം വിശ്വസ്തതയോടെ, ദൈവസേവനത്തിനും സഭയ്ക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ചുകൊണ്ട്, ജീവിച്ച ഈ ഇടയനെ ഓർത്തുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മാവിന് താൻ നിത്യശാന്തി നേരുന്നു എന്ന് എഴുതിയ പാപ്പാ, യേശു അദ്ദേഹത്തിന് മഹത്വത്തിന്റെ കിരീടം നല്കട്ടെയെന്ന് ആശംസിച്ചു.

ഉയിർത്തെഴുന്നേറ്റ കർത്താവിലുള്ള ക്രിസ്‌തീയ പ്രത്യാശയുടെ അടയാളമായി, പാപ്പാ എല്ലാവർക്കും അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ജനുവരി 2022, 18:37