ടോംഗ ദ്വീപുകളിലെ ആളുകൾക്ക് വേണ്ടി അഭ്യർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ
ജനുവരി 19 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രതിവാരപൊതുദര്‍ശനവേളയിൽ ടോംഗ ദ്വീപുകളിലെ ആളുകൾക്ക് വേണ്ടി പ്രാർത്ഥനാഭ്യർത്ഥന നടത്തി.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഴിഞ്ഞ ദിവസങ്ങളിൽ ടോംഗ ദ്വീപുകൾക്ക് സമീപം കടലിനടിയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വൻതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായ അവസരത്തിലാണ്, ഈ ദുരിതത്തിൽപ്പെട്ട ആളുകൾക്കായി പ്രാർത്ഥനാഭ്യർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ എത്തിയത്. അവിടെയുള്ള ജനങ്ങൾക്ക് തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പാ, അവരുടെ കഷ്ടപ്പാടുകളിൽ അവർക്കുവേണ്ടി താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞു. ഒപ്പം, അഗ്നിപർവ്വതസ്ഫോടനവും, തുടർന്നുണ്ടായ സുനാമിയും മൂലം ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
19 January 2022, 17:16