തിരയുക

പരിശുദ്ധ പിതാവിന്റെ ഫോട്ടോയും ലോക് ഡൗൺ കാലത്തെ പാപ്പായുടെ വാക്കുകളുമടങ്ങുന്ന വത്തിക്കാന്റെ മാധ്യമ വിഭാഗത്തിനായുള്ള ഡിക്കാസ്ട്രി തയ്യാറാക്കിയ "മിനി " ഗ്രന്ഥത്തിന്റെ പതിപ്പ് ആശയ വിനിമയ ഡിക്കാസ്ട്രിയുടെ കാര്യദർശിയായ മോൺ. ലൂച്ചോ റൂയിസിൽ നിന്ന് ഹദ്ദാദ് മൈക്കിൾ ഏറ്റുവാങ്ങുന്നു. പരിശുദ്ധ പിതാവിന്റെ ഫോട്ടോയും ലോക് ഡൗൺ കാലത്തെ പാപ്പായുടെ വാക്കുകളുമടങ്ങുന്ന വത്തിക്കാന്റെ മാധ്യമ വിഭാഗത്തിനായുള്ള ഡിക്കാസ്ട്രി തയ്യാറാക്കിയ "മിനി " ഗ്രന്ഥത്തിന്റെ പതിപ്പ് ആശയ വിനിമയ ഡിക്കാസ്ട്രിയുടെ കാര്യദർശിയായ മോൺ. ലൂച്ചോ റൂയിസിൽ നിന്ന് ഹദ്ദാദ് മൈക്കിൾ ഏറ്റുവാങ്ങുന്നു. 

പാപ്പായുടെ പ്രത്യാശയുടെ സന്ദേശം ഉത്തര ധൃവത്തിലെത്തും

ഒരപകടത്തിൽ 75% ശരീരം തളർന്നു പോയ ലെബനൻ കാരനായ ഹദ്ദാദ് മൈക്കിൾ തന്നെ താങ്ങുന്ന ബാഹ്യമായ അസ്ഥികൂടത്തിന്റെ സഹായത്തോടെ ഉത്തര ധൃവത്തിലേക്ക് നടത്തുന്ന യാത്ര വഴിയാണ് കാലാവസ്ഥയുടെ അടിയന്തിരാവസ്ഥയിലേക്ക് ഏവരുടേയും ശ്രദ്ധ ക്ഷണിക്കുക.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഹദ്ദാദ് മൈക്കിളിനോടൊപ്പം പരിശുദ്ധ പിതാവിന്റെ ഫോട്ടോയും ലോക് ഡൗൺ കാലത്തെ പാപ്പായുടെ വാക്കുകളുമടങ്ങുന്ന വത്തിക്കാന്റെ മാധ്യമ വിഭാഗത്തിനായുള്ള ഡിക്കാസ്ട്രി തയ്യാറാക്കിയ ഒരു "മിനി " ഗ്രന്ഥവും കൂടെ കൊണ്ടു പോകും.

കഴിഞ്ഞ ജൂൺ 2ന് വത്തിക്കാനിലെ സാൻ ഡമാസ്സോയുടെ മറ്റത്ത് വച്ചു നടത്തിയ പൊതുകൂടിക്കാഴ്ച മദ്ധ്യേ മൈക്കൾ ഹദ്ദാദിനെ പാപ്പാ കണ്ടിരുന്നു. ഉത്തരധൃവത്തിൽ വച്ച് തനിക്കായി പ്രാർത്ഥിക്കണമെന്ന് അന്ന് പാപ്പാ മൈക്കളിനോട് പറഞ്ഞിരുന്നു. പ്രൊഫഷണൽ അത്ലറ്റായ 40കാരൻ  മൈക്കൾ  ഭിന്നശേഷിക്കാരനാണെങ്കിലും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഗുഡ് വിൽ അംബാസഡറാണ്.

മൈക്കൾ കൊണ്ടു പോകുന്ന  6x8 സെ.മീ. വലിപ്പമുള്ള ഗ്രന്ഥം നമ്മുടെ ഗ്രഹത്തെ തകിടം മറിച്ച ആരോഗ്യ അടിയന്തിരാവസ്ഥ കാലത്ത് പാപ്പായുടെ പ്രധാന പ്രഭാഷണങ്ങളാണ്. "എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങൾക്കിതുവരെ വിശ്വാസമില്ലേ?" എന്ന പേരിൽ വത്തിക്കാന്റെ പ്രസാധക സംരംഭമായ ലൈബ്രേറിയ എഡിത്രിച്ചെ വത്തിക്കാന ശേഖരിച്ച പ്രഭാഷണങ്ങളോടൊപ്പം ലോകം മുഴുവൻ ടെലിഷനിലൂടെയും സ്മാർട്ട് ഫോണിലൂടെയും ആളൊഴിഞ്ഞ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ പാപ്പായെ അനുഗമിച്ച  മറക്കാനാവാത്ത 2020 മാർച്ച് 27 ലെ ഫോട്ടോകളും ഉൾക്കൊള്ളുന്നു.

ആശയ വിനിമയത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രത്യേക പതിപ്പ്

ഈ ഗ്രന്ഥം രാഷ്ട്രത്തലവന്മാർക്കും അതിഥികൾക്കും നൽകുന്ന സമ്മാനങ്ങളോടൊപ്പം അടുത്തയിടെയായി ഫ്രാൻസിസ് പാപ്പാ ഉൾപ്പെടുത്തിയിരുന്നു. അതിന്റെ ഒരു പ്രത്യേക മിനി എഡിഷനാണ് മൈക്കളിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. താങ്ങുവടിയും എക്സോസ്കെലിറ്റണിന്റെ സഹായത്തോടെ നടത്തുന്ന ധീര നടത്തത്തിന്റെ അവസാനത്തിൽ ഗ്രന്ഥം  സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ടിന്റെ ബങ്കറിൽ നിക്ഷേപിക്കും. നേർവേജയിൽ ഉത്തര ധൃവരേഖയ്ക്ക്  1300 കിലോമീറ്ററകലെയുള്ള സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ടിന്റെ ബങ്കർ ഭൂമിയുടെ ജൈവവൈവിധ്യം സംരക്ഷിക്കാൻ സമർപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റം വലുതും സുരക്ഷവുമായ അഭയകേന്ദ്രമാണ്. പാപ്പാ ആശീർവ്വദിച്ച ഈ ഗ്രന്ഥം ഒരു പ്ലെക്സി ഗ്ലാസ് പെട്ടിയിൽ സൂക്ഷിക്കും. ലോകത്തിലെ ഏറ്റം തണുത്തുറഞ്ഞയിടത്ത് പ്രത്യാശയുടെ തീനാളം തെളിക്കുന്ന ഒരു പ്രതീകത്മകമായ പ്രവർത്തിയാണിത്. അത് തന്റെ എല്ലാ ശാരീരിക പരിമിതികളെയും വർഷങ്ങളായി തരണം ചെയ്യുന്ന ഒരാളിൽ നിന്ന് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് അടിയന്തിരമായ പ്രവർത്തനങ്ങൾക്ക്, നമ്മുടെ പൊതു ഭവനത്തിന്റെ പരിപാലനത്തിന്, അസമത്വങ്ങൾക്കു മുന്നിലുള്ള ഉൾപ്പെടുത്തലുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാകുന്നത് കൂടുതൽ അർത്ഥം പകരുന്നു.

ഇന്ന് (17.12.2021) രാവിലെയാണ്  മൈക്കൾ ഗ്രന്ഥത്തിന്റെ പതിപ്പ് ആശയ വിനിമയ ഡിക്കാസ്ട്രിയുടെ കാര്യദർശിയായ മോൺ. ലൂച്ചോ റൂയിസിൽ നിന്ന് ഏറ്റുവാങ്ങിയത്. വത്തിക്കാനിലെ ഇറ്റലിയുടെ നയതന്ത്രകാര്യാലയത്തിൽ നടന്ന കൂടിക്കാഴ്ച ഐക്യരാഷ്ട്രസഭയുടെ വികസന പ്രവർത്തനങ്ങൾക്കായുള്ള സംഘടനയും ആഗോള സംസ്കാര കൂടികാഴ്ചയ്ക്കും സംവാദത്തിനുമായുള്ള സ്ഥാപനവും ഇറ്റലിയുടെ നയതന്ത്രകാര്യാലയും ചേർന്ന് സംഘടിപ്പിച്ചതാണ്.

പരിമിതികൾക്കപ്പുറം

ഉത്തര ധൃവത്തിലേക്കുള്ള ഈ സംരംഭം 2020ൽ നടത്താനാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാൽ മഹാമാരി മൂലം അത് 2020 ഫെബ്രുവരി-മാർച്ചിലേക്ക് മാറ്റിയതാണെന്നും കഴിഞ്ഞ ജൂണിൽ വത്തിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മൈക്കൾ പറഞ്ഞിരുന്നു. തീർച്ചാലും അത് ഒരു വെല്ലുവിളിയാണ്.  ഉത്തര ധൃവത്തിൽ 100 കി.മീ. സഞ്ചരിക്കുക എന്നത് വെറും ഒരു സന്ദേശമല്ല മറിച്ച് ശാസ്ത്രത്തിനുള്ള സംഭാവനയാണെന്നും, താൻ ഒരു വലിയ ശാസ്ത്ര സംഘവുമൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും തന്റെ അവസ്ഥയുള്ളവരിൽ ഈ ദൗത്യം നിർവ്വഹിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളായാണ് തന്നെ കണക്കാക്കപ്പെട്ടിട്ടുള്ളതെന്നും മൈക്കൾ പറഞ്ഞു. അതിനാൽ ഈ നടപ്പിനുമുമ്പും, നടക്കുമ്പോഴും അതിനു ശേഷവുമുള്ള എല്ലാ പദ്ധതികളും പുതിയ സംവിധാനങ്ങൾ വഴി വ്യക്തികളെ നടക്കാൻ സഹായിക്കുന്ന ശാസ്ത്രത്തിന്റെ പരീക്ഷണങ്ങൾക്ക് സഹായകമാകും എന്നും മൈക്കൾ കൂട്ടിച്ചേർത്തു.

കുഞ്ഞായിരിക്കുമ്പോൾ ജെറ്റ് സ്കി അപകടത്തിൽ നട്ടെല്ലിന് പരിക്കുപറ്റിയ മൈക്കളിന്റെ ശരീരം 75% ചലനശേഷി നഷ്ടപ്പെട്ടതാണ്. ജീവിക്കാനും ഭൂമിക്കു വേണ്ടി എന്തെങ്കിലും മാറ്റം വരുത്തുവാൻ കഴിയുമെന്ന പ്രതീക്ഷ ഓരോ ദിവസവും " വീൽചെയറിലാണെ" ന്ന്  മൈക്കൾ ആവർത്തിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2021, 14:29