ഇറ്റാലിയൻ കത്തോലിക്കാ നിയമ പണ്ഡിത സംഘത്തിന് പാപ്പാ സന്ദേശം നൽകി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സൈപ്രസിലേക്കും ഗ്രീസിലേക്കും അടുത്തയിടെ നടത്തിയ അപ്പോസ്തോലിക സന്ദർശനത്തെയും അവിടത്തെ അഭയാർത്ഥി കേന്ദ്രങ്ങൾ സന്ദർശിച്ച അനുഭവവും അനുസ്മരിച്ച പാപ്പാ വ്യക്തികളോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവും എല്ലാറ്റിനേക്കാൾ ഓരോ വ്യക്തിയുടെയും അന്തസ്സിനെ മുന്നിൽ നിർത്തേണ്ടതിനെക്കുറിച്ചും പരാമർശിച്ചു. എന്നാൽ ഈ ബഹുമാനം നൽകുന്നതിൽ നാം എത്ര അകലെയാണ് എന്നു പാപ്പാ അത്ഭുതം പ്രകടിപ്പിച്ചു. ദുരുപയോഗം,അക്രമം, അവഗണന, ഒഴിവാക്കലുകൾ എന്നിവ വഴി വലിച്ചെറിയൽ സംസ്കാരം വളർത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. സംരക്ഷണം ഇല്ലാത്തവർ എപ്പോഴും പാർശ്വവൽക്കരിക്കപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. കത്തോലിക്കാ നിയമ പണ്ഡിതർ എന്ന നിലയിൽ അവർ അവരുടെ കഴിവുകൾക്കും ഉത്തരവാദിത്വത്തിനും അനുസ്യതമായി ഈ പ്രവണതയെ വഴിതിരിച്ചു വിടേണ്ടവരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഏറ്റവും എളിയവർക്കും, പ്രതിരോധിക്കാൻ കഴിവില്ലാത്തവർക്കും ദുർബ്ബലരായവർക്കു പോലും ബഹുമാനിക്കപ്പെടാനുള്ള അവകാശമുണ്ടെന്നും അവരെ ചവിട്ടിമെതിക്കരുതെന്നുമുള്ളത് നമ്മുടെ വിശ്വാസത്തിൽ രൂഢമൂലമായ വിളിയാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
ഈ ആഗമന കാലത്തിൽ കർത്താവിന്റെ ദാസനെ ഉദ്ദേശിച്ച് നിയമം സത്യത്തോടെ പ്രഖ്യാപിക്കും എന്നും ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ അവൻ അവൻ തകർക്കപെടുകയില്ല എന്ന് പ്രവചിച്ച ഏശയ്യാ പ്രവാചകന്റെ വാക്കുകളെ അനുസ്മരിക്കാനും സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഇന്നത്തെപോലെ ഒരു കാലത്തും കത്തോലിക്കാ നിയമപണ്ഡിതരോടു ബലഹീനരുടെ അവകാശ സംരക്ഷണത്തിനായി വിളിക്കപ്പെടുന്ന സമയമുണ്ടായിട്ടില്ല. സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളിൽ വൈവിധ്യം ഉൾപ്പെടുത്തുന്നതായി ഭാവിച്ച് ആസൂത്രിതമായി ശബ്ദമില്ലാത്തവരെ ഒഴിവാക്കുന്നു. തൊഴിലാളികളുടേയും, കുടിയേറ്റക്കാർ, രോഗികൾ, ജനിക്കാത്ത കുട്ടികൾ, മരണാസന്നരായവർ, ഏറ്റം ദരിദ്രർ തുടങ്ങിയവരെ മറക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. ചിലവാക്കാനും ഉപയോഗിക്കാനും കഴിവില്ലാത്തവന് വിലയില്ലാതാവുന്നു. ഇതെല്ലാം മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള നിഷേധമാണ് എന്ന് പാപ്പാ പറഞ്ഞു. ഇക്കാരണങ്ങളാൽ ഏറ്റം ദുർബ്ബലരായവരുടെ അവകാശങ്ങൾക്ക് അംഗീകാരം സർക്കാറിൽ നിന്ന് ലഭ്യമാകില്ല. കത്തോലിക്കാ നിയമവിദഗ്ദ്ധർ പാവപ്പെട്ടവർക്കായി സഹായം ചോദിക്കയല്ല വേണ്ടത് മറിച്ച് ശക്തമായി ഈ അവകാശങ്ങൾ മനുഷ്യാന്തസ്സ് അംഗീകരിക്കുന്നതിൽ നിന്ന് ലഭിക്കുന്നതാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. അങ്ങനെ കത്തോലിക്കാ നിയമപണ്ഡിതൻ ഏത് തലത്തിലായാലും മനുഷ്യാന്തസ്സിന്റെ സംരക്ഷണം ഉറപ്പാക്കാൻ പരിശ്രമിക്കണമെന്നും അങ്ങനെ മനുഷ്യ സാഹോദര്യം ഉറപ്പിക്കാനും ഓരോരുത്തരിലുമുള്ള ദൈവഛായയെ വികൃതമാക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്ന് പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: