പാപ്പാ: ക്രിസ്മസ് ട്രീ നവജന്മത്തിന്റെ പ്രതീകം
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ക്രിസ്മസ് ട്രീ പുനർജനനത്തിന്റെ പ്രതീകമാണ്. ദൈവം മനുഷ്യ കുലവുമായി എന്നേയ്ക്കും ഐക്യപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന സമ്മാനം. അവൻ തന്റെ ജീവൻ നമുക്കായി നൽകുന്നു. അതിലെ അലങ്കാര ദീപങ്ങൾ യേശുവിന്റെ പ്രകാശത്തെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന്റെ രാവുകളിൽ തെളിയുന്ന സ്നേഹത്തിന്റെ പ്രകാശം.”
#ChristmasTree എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനീഷ്, ഇംഗ്ലീഷ്, ജർമ്മ൯,ഫ്രഞ്ച്,അറബി എന്നീ ഭാഷകളിൽ ഡിസംബർ ഇരുപതാം തിയതി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
20 ഡിസംബർ 2021, 15:12