അമേരിക്കയിൽ ചുഴലിക്കാറ്റിൽ ഇരയായവരെ അനുസ്മരിച്ച് പാപ്പായുടെ ടെലഗ്രാം സന്ദേശം
സി.റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അമേരിക്കൻ മെത്രാൻസമിതി അധ്യക്ഷനും ലോസ് ആഞ്ചലെസ് അതിരൂപതാ മെത്രാപ്പോലീത്താ ഹൊസെ ഗോമസിനാണ് പാപ്പാ സന്ദേശമയച്ചത്. ഈ ദിവസങ്ങളിൽ മധ്യ ദക്ഷിണ അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിതച്ച വിനാശത്തെക്കുറിച്ച് താൻ ദുഃഖിതിനാണെന്ന് പാപ്പാ രേഖപ്പെടുത്തി. ചുഴലിക്കാറ്റിൽ ജീവ൯ നഷ്ടപ്പെട്ടവർക്ക് ദൈവം നിത്യ സമ്മാനം നൽകുവാനും തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവർക്ക് ആശ്വാസം നൽകുവാനും, ഈ ഭീകരമായ ദുരന്തത്തിൽ ബാധിതരായ എല്ലാവർക്കും ശക്തിയും നൽകട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നതായി അറിയിച്ചു.
പരിക്കേറ്റവരെ പരിചരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന, അവിശ്രാന്തം പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകരായ എല്ലാവർക്കും ദ്ദ:ഖാർത്തരായ കുടുംബാംഗങ്ങൾക്കും, വീടില്ലാത്തവർക്കും ദുരിതാശ്വസത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പാപ്പാ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: