ക്രിസ്തുവിനെപ്പോലെയാകാൻ സേവനത്തിന്റെ പാത: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉന്നതങ്ങളിൽ ഇരുന്ന് ആധിപത്യം സ്ഥാപിക്കാനായി നിൽക്കുന്ന ഒരാളായല്ല, ക്രിസ്തുമസ് വേളയിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതെന്നും, മറിച്ച് തന്നെത്തന്നെ താഴ്ത്തി, ചെറിയവനും, ദരിദ്രനുമായാണ്. അവനോട് ഐക്യരൂപപ്പെടാനുള്ള മാർഗ്ഗം, സ്വയം താഴ്ത്തുന്ന, സേവനത്തിന്റെ വഴിയാണ് എന്നതാണ് ഇത് നൽകുന്ന അർത്ഥമെന്നും ഫ്രാൻസിസ് പാപ്പാ.
ഡിസംബർ 30-ന് ക്രിസ്തുമസ് (#Christmas) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, സേവനത്തിലൂടെ സ്വയം ചെറുതായി, ക്രിസ്തുവിനെ അനുകരിക്കുന്നതിനെക്കുറിച്ച് പാപ്പാ ഇങ്ങനെ എഴുതിയത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: At #Christmas, God reveals Himself not as one who is on high in order to dominate, but as the One who stoops down, small and poor, a companion on the road, to serve: this means that in order to resemble Him, the way is that of lowering oneself, of service.
IT: A #Natale Dio si rivela non come uno che sta in alto per dominare, ma come Colui che si abbassa, piccolo e povero, per servire: questo significa che per assomigliare a Lui la via è quella dell’abbassamento, del servizio.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: