തിരയുക

തളർന്ന കാര്യങ്ങൾക്ക് ശക്തിയേകാൻ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം തളർന്ന കാര്യങ്ങൾക്ക് ശക്തിയേകാൻ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

എയ്‌ഡ്‌സ്‌ രോഗികൾക്കായി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

ലോകാരോഗ്യസംഘടന ഏർപ്പെടുത്തിയ ലോക എയ്‌ഡ്‌സ്‌ ദിനത്തിൽ, ഈ മഹാമാരിയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോക എയ്‌ഡ്‌സ്‌ വിരുദ്ധ ദിനമായി എല്ലാവരും ആചരിക്കുന്ന ഈ ദിവസത്തിൽ, ലോകത്ത് എച്ച്. ഐ.വി. വൈറസ് ബാധിച്ചിട്ടുള്ള അനേകം ആളുകൾക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു. ഈ അസുഖം ബാധിച്ച പല ആളുകൾക്കും, ലോകത്തിന്റെ ചില പ്രദേശങ്ങളിൽ അവശ്യ പരിചരണത്തിനുള്ള പ്രവേശനം ലഭ്യമല്ലഇ എന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, എല്ലാവര്ക്കും, തുല്യവും, ഫലപ്രദവുമായ രോഗചികിത്സ ഉറപ്പാക്കാൻ നമുക്ക് ശ്രമിക്കാം എന്നും കൂട്ടിച്ചേർത്തു.

ഡിസംബർ ഒന്നിന് എയ്‌ഡ്‌സ്‌ (#AIDS), ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്നീ ഹാഷ്ടാഗുകളോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് എയ്‌ഡ്‌സ്‌ മഹാമാരി ബാധിച്ച ആളുകൾക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുന്നതിനേക്കുറിച്ച് പാപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Today is World #AIDS day. Let us #PrayTogether for the many people who are affected by this virus. In some areas of the world, access to the necessary treatment is not available for many of them. Let us commit ourselves to guarantee fair and effective health care.

IT: Ricorre oggi la Giornata contro l’ #Aids. #PreghiamoInsieme per le tante persone affette da questo virus, per molte delle quali in alcune zone del mondo non è disponibile l’accesso alle cure essenziali. Impegniamoci per garantire trattamenti sanitari equi ed efficaci.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2021, 16:10