തിരയുക

ഫ്രാൻസിസ് പാപ്പാ അഭയാർത്ഥികളോടൊത്ത് ഫ്രാൻസിസ് പാപ്പാ അഭയാർത്ഥികളോടൊത്ത് 

കുടിയേറ്റക്കാർക്കുനേരെയുള്ള നിസ്സംഗതയിൽനിന്ന് മോചിതരാകുക: ഫ്രാൻസിസ് പാപ്പാ

കുടിയേറ്റക്കാരുടെയും അവഗണിക്കപ്പെട്ടവരുടെയും നേരെയുള്ള നിസ്സംഗത അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകകുടിയേറ്റദിനം ആചരിക്കുന്ന ഡിസംബർ 18-ന്, കുടിയേറ്റക്കാർക്കുനേരെ കൂടുതൽ മാനുഷികതയുടെ നോക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ലോകം അവഗണിച്ച ആളുകളുടെ കണ്ണുകളിൽ നോക്കുവാൻ ധൈര്യമുണ്ടാകണമെന്നും, നിരാശരായ കുടിയേറ്റക്കാരുടെ കുട്ടികളുടെ മുഖങ്ങളാൽ പ്രചോദിതരാകാനും ക്ഷണിച്ച പാപ്പാ, നമ്മുടെ നിസ്സംഗതയെ മാറ്റിയെടുക്കുവാൻ വേണ്ടി, കുടിയേറ്റക്കാരായ ആളുകളുടെ സഹനങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പരിശ്രമിക്കാനും എല്ലാവരെയും ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്രസംഘടനയുടെ തീരുമാനപ്രകാരമാണ് ലോകമെമ്പാടും ഡിസംബർ 18 കുടിയേറ്റദിനമായി ആചരിക്കുന്നത്. വിവിധയിടങ്ങളിൽനിന്നെത്തുന്ന കുടിയേറ്റക്കാർക്ക് ലഭിക്കേണ്ട മാനുഷികപരിഗണനയ്ക്കായി എന്നും പ്രവർത്തിക്കുന്ന ഫ്രാൻസിസ് പാപ്പാ, നിരവധി അവസരങ്ങളിൽ കുടിയേറ്റക്കാരെ പലയിടങ്ങളിൽനിന്ന് യൂറോപ്പിലേക്ക് എത്തിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. ഡിസംബർ ആദ്യം സൈപ്രസിലേക്കും ഗ്രീസിലേക്കും നടത്തിയ അപ്പസ്തോലികയാത്രയുടെ ഭാഗമായി പാപ്പാ അഭയാർഥികളായ നിരവധി കുടിയേറ്റക്കാരെ കണ്ടിരുന്നു. കുടിയേറ്റദിനം എന്ന ഹാഷ്‌ടാഗോടുകൂടി ഡിസംബർ 18-ന് ട്വിറ്ററിലാണ് പാപ്പാ ഇങ്ങനെ ഒരു സന്ദേശം കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us look into the eyes of the discarded people we meet, let us be provoked by the faces of children, the children of desperate migrants. Let us allow ourselves to be moved by their suffering in order to react to our indifference. #MigrantsDay

IT: Guardiamo negli occhi gli scartati che incontriamo, lasciamoci provocare dai visi dei bambini, figli di migranti disperati. Lasciamoci scavare dentro dalla loro sofferenza per reagire alla nostra indifferenza. #MigrantsDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2021, 16:47