തിരയുക

ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചയ്ക്കിടെ 

വചനം ഉള്ളിൽ വളരാൻ വിശുദ്ധ യൗസേപ്പിന്റെ മാതൃക: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ യൗസേപ്പിൽനിന്ന് വചനത്തെ ഉള്ളിൽ വളരാൻ സഹായിക്കുന്ന നിശബ്ദത അഭ്യസിക്കാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുമസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വിശുദ്ധ യൗസേപ്പിതാവിൽനിന്നും നിശബ്ദതയുടെ പാഠങ്ങൾ അഭ്യസിക്കാനും, നമ്മിൽ പരിശുദ്ധാത്മാവ് വളർത്തുന്ന ക്രിസ്തുവെന്ന തിരുവചനത്തെ വളരാൻ അനുവദിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ഡിസംബർ 15 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽവച്ച് വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലെ, അർത്ഥപൂർണ്ണമായ നിശ്ശബ്ദതയെക്കുറിച്ച് പഠിപ്പിച്ചതിന് പിന്നാലെയാണ് പാപ്പാ ഇങ്ങനെയൊരു സന്ദേശം നൽകിയത്. വചനം മാംസമായ ക്രിസ്തു വളരുന്നതനുസരിച്ച് വിശുദ്ധ യൗസേപ്പിന്റെ നിശബ്ദതയും വളരുന്നത്, യേശുവിന്റെ സാന്നിദ്ധ്യത്തിന് കൂടുതൽ ഇടം കൊടുക്കാനാണെന്ന് മുൻസൂചിപ്പിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ പറഞ്ഞിരുന്നു. നമ്മിൽ വസിക്കുന്നതും യേശുവിനെ നല്കുന്നവനുമായ പരിശുദ്ധാത്മാവിന്റെ വചനം നമ്മിൽ വളരാൻ ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ സമയത്ത് നിശബ്ദതയുടെ ഇടങ്ങൾ കൂടുതലായി വളർത്തിക്കൊണ്ടുവരാമെന്നാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് വിശുദ്ധ യൗസേപ്പിതാവിന്റെ നിശ്ശബ്ദതയെക്കുറിച്ച് ഒരിക്കൽക്കൂടി പാപ്പാ ഓർമ്മിപ്പിച്ചത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

PAPA FRANCESCO Tweet n. 1 di mercoledì 15 dicembre, Udienza Generale

EN: As we draw near to #Christmas, let us learn from Saint Joseph how to cultivate spaces for silence in which another Word can emerge, that of the Holy Spirit who dwells in us. #GeneralAudience

IT: Mentre ci avviciniamo al #Natale, impariamo da San Giuseppe a coltivare spazi di silenzio in cui possa emergere un’altra Parola: quella dello Spirito Santo che abita in noi. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഡിസംബർ 2021, 15:41