തിരയുക

ആർച്ച്ബിഷപ് ആൾദോ ജ്യോർദാനോ പരിശുദ്ധ പിതാവിനൊപ്പം ആർച്ച്ബിഷപ് ആൾദോ ജ്യോർദാനോ പരിശുദ്ധ പിതാവിനൊപ്പം 

അഭിവന്ദ്യ ആൾദോ ജ്യോർദാനോയുടെ നിര്യാണത്തിൽ പാപ്പായുടെ അനുശോചനം

യൂറോപ്യൻ യൂണിയനിലേക്കുള്ള പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രപ്രതിനിധിയായിരുന്ന ആർച്ച്ബിഷപ് അഭിവന്ദ്യ ആൾദോ ജ്യോർദാനോയുടെ നിര്യാണത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സഹോദരങ്ങളോടുള്ള അഭിനിവേശവും സഭയോടുള്ള സ്നേഹവും നിറഞ്ഞ ഒരു വ്യക്തിയായിരുന്നു അന്തരിച്ച അഭിവന്ദ്യ ആൾദോ ജ്യോർദാനോ എന്ന്, ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ എഴുതി. അഭിവന്ദ്യ പിതാവിന്റെ സഹോദരൻ ആഞ്ചെലോ ജ്യോർദാനോയ്ക്കും സഹോദരി ബ്രൂണയ്ക്കുമായി എഴുതിയ ടെലിഗ്രാം സന്ദേശത്തിൽ കർദ്ദിനാൾ പരോളിൻ, പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ, അഭിവന്ദ്യ ആൾദോ ജ്യോർദാനോയുടെ നിര്യാണത്തിന്റെ അവസരത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തിനും കൂണെയോ രൂപതയ്ക്കും തന്റെ സാന്ത്വനസാമീപ്യം ഉറപ്പുനൽകുന്നു എന്ന് അറിയിച്ചു.

സഭയ്ക്കായി തന്റെ ജീവിതം കൊണ്ട് അഭിവന്ദ്യ ജ്യോർദാനോ നൽകിയ സേവനങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി അറിയിക്കുന്നു എന്ന് എഴുതിയ കർദ്ദിനാൾ പരോളിൻ, യൂറോപ്യൻ യൂണിയനിൽ പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രപ്രതിനിധിയായി അദ്ദേഹം ചെയ്ത സേവനം, അദ്ദേഹത്തിന്റെ നയതന്ത്ര, അജപാലന സേവനങ്ങളിലെ മികവ് വ്യക്തമാക്കിയിരുന്നു എന്നും എഴുതി. മുൻപ് വെനസ്വേലയിൽ അപ്പസ്തോലിക് നൂൺഷ്യോ ആയും അഭിവന്ദ്യ ആൾദോ ജ്യോർദാനോ സേവനമനുഷ്ഠിച്ചിരുന്നു.

ശാരീരികസ്വസ്ഥതകളെത്തുടർന്ന് ഡിസംബർ രണ്ടാം തീയതി, അറുപത്തിയേഴാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2021, 15:00