ഫ്രാൻസിസ് പാപ്പാ പോൾ ആറാമൻ ശാലയിലെ ക്രിസ്തുമസ് പുൽക്കൂടിനരികെ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ പോൾ ആറാമൻ ശാലയിലെ ക്രിസ്തുമസ് പുൽക്കൂടിനരികെ - ഫയൽ ചിത്രം 

ക്രിസ്തുമസ് പുൽക്കൂടും മരവും നമ്മെ ദൈവികചിന്തയിലേക്കടുപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുമസിന്റെ അടയാളങ്ങൾ നമ്മുടെ ഹൃദയങ്ങളെ സമാധാനത്താൽ നിറയ്ക്കുകയും നമ്മെ ദൈവത്തിലേക്കടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുമസിന്റെ അടയാളങ്ങൾ, പ്രത്യേകിച്ച് ക്രിസ്തുമസ് പുൽക്കൂടും അലങ്കരിച്ച മരവും നമ്മുടെ ഹൃദയത്തിൽ ദൈവം സമാധാനം നിറയ്ക്കുന്നു എന്ന ഉറപ്പിലേക്കും, ദൈവം മനുഷ്യനായി അവതരിച്ചതിന്റെ സന്തോഷത്തിലേക്കും, ദൈവം നമ്മോടൊപ്പം വസിക്കുകയും നമ്മുടെ അനുദിനജീവിതത്തിൽ പ്രതീക്ഷയുടെ താളം നൽകുകയും ചെയ്യുന്നു എന്ന ചിന്തയിലേക്കും നമ്മെ നയിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവമായ പല അടയാളങ്ങളും പൊതുവേദികളിൽനിന്ന് നീക്കം ചെയ്യപ്പെടണമെന്ന ചിന്ത, ക്രൈസ്തവർക്കെതിരെ മതപരമായ അസഹിഷ്ണുത വച്ചുപുലർത്തുന്ന ചിലയിടങ്ങളിൽനിന്ന് ഉയരുന്ന കാലത്ത്, ക്രിസ്തുമസ് അടയാളങ്ങൾ ക്രൈസ്തവർക്കും മാനവരാശിക്കും നൽകുന്ന നന്മയുടെ സന്ദേശത്തെക്കുറിച്ചാണ്, ഡിസംബർ 16 ന്, ക്രിസ്തുമസ് (#Christmas) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ  പാപ്പാ ഇങ്ങനെ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: #Christmas symbols, especially the creche and trimmed tree, bring us back to the certainty that fills the heart with peace, with joy for the Incarnation, to God who becomes familiar: He dwells with us, He fills our days with the rhythm of hope.

IT: I simboli del #Natale, specialmente il presepe e l’albero addobbato, ci riportano alla certezza che ci riempie il cuore di pace, alla gioia per l’Incarnazione, a Dio che diventa familiare: abita con noi, ritma di speranza i nostri giorni.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2021, 15:34