ഫിലിപ്പൈൻസിലെ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പാപ്പാ ആശ്വസിപ്പിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഡിസംബർ പത്തൊമ്പതാം തിയതി നൽകിയ ട്വിറ്റർ സന്ദേശത്തിൽ ദുരിതബാധിതരായ ജനങ്ങളെ ഫ്രാൻസിസ് പാപ്പാ തന്റെ സാമീപ്യം അറിയിച്ചു.
"നിരവധി മരണങ്ങൾക്ക് കാരണമാകുകയും അനവധി വീടുകൾ നശിപ്പിക്കുകയും ചെയ്ത് ശക്തമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിനാൽ യാതന അനുഭവിക്കുന്ന ഫിലിപ്പൈൻസിലെ ജനങ്ങളോടു എന്റെ സാമീപ്യം പ്രകടിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ദുരിതബാധിത കുടുംബങ്ങൾക്ക് ഉണ്ണിയേശു (Santo Nino) ആശ്വാസവും പ്രത്യാശയും നൽകട്ടെ."
#PrayTogether എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ്, സ്പാനീഷ്, പോർച്ചുഗീസ്, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: