തിരയുക

വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരം. വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരം. 

ജൂബിലി വർഷം 2025 : നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഏകോപനം നടത്തും

2025 ജൂബിലി വർഷത്തിനായുള്ള ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ നവസുവിശേവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിനെ ഫ്രാൻസിസ് പാപ്പാ ഏൽപ്പിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം അറിയിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

വിശുദ്ധവർഷം 2025 നായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് പരിശുദ്ധ പിതാവ് പൊന്തിഫിക്കൽ കൗൺസിലിനെ ഏൽപ്പിച്ചത്. ഈയടുത്ത ദിവസങ്ങളിൽ നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലാ വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയേറ്റിയുടെയും പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തിന്റെ ഭരണ സമിതിയുടേയും (APSA), ധനകാര്യ നിർവ്വാഹക കാര്യാലയത്തിന്റെയും മേലധികാരികളുമായി വരാനിരിക്കുന്ന ജൂബിലിയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.

റോമൻ കത്തോലിക്കാ പാരമ്പര്യത്തിൽ വിശുദ്ധവർഷം അഥവാ ജൂബിലി വർഷം ഒരു വലിയ മതാത്മക വിഷയമാണ്. പരമ്പരാഗതമായി പാപമോചനത്തിന്റെയും  ദണ്ഡവിമോചനത്തിന്റെയും, പ്രതിയോഗികൾ തമ്മിലുള്ള അനുരഞ്ജനത്തിന്റെയും, മാനസാന്തരത്തിന്റെയും,  അനുരഞ്ജന കൂദാശയുടേയും സമയമാണ്. ഐക്യദാർഢ്യം, പ്രത്യാശ, നീതി, സന്തോഷത്തോടെയും സമാധാനത്തോടെയും ദൈവത്തേയും സഹോദരീ സഹോദരന്മാരെയും  സേവിക്കാനുള്ള പ്രതിബദ്ധത എന്നിവയാണ് പ്രത്യേകമായ ശ്രദ്ധ ലഭിക്കുന്ന പ്രമേയങ്ങൾ. ജൂബിലി വർഷം എല്ലാറ്റിലും ഉപരി മനുഷ്യകുലത്തിന് ജീവനും കൃപയും നൽകുന്ന കർത്താവിന്റെ വർഷമാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2021, 09:43