1938 നവംബർ മാസം 9-10 തിയതികളിൽ ജർമ്മൻ നാസി  ആയുധധാരികൾ യഹൂദർക്കെതിരെ നടത്തിയ പൊട്ടിയ ചില്ലുകളുടെ രാത്രി എന്ന പേരിൽ അറിയപ്പെടുന്ന ലഹളയുടെ ചിത്രം. 1938 നവംബർ മാസം 9-10 തിയതികളിൽ ജർമ്മൻ നാസി ആയുധധാരികൾ യഹൂദർക്കെതിരെ നടത്തിയ പൊട്ടിയ ചില്ലുകളുടെ രാത്രി എന്ന പേരിൽ അറിയപ്പെടുന്ന ലഹളയുടെ ചിത്രം. 

പാപ്പാ: സാഹോദര്യത്തെ നശിപ്പിക്കുന്ന വിദ്വേഷത്തെ അവഗണിക്കാം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1938 നവംബർ മാസം 9-10 തിയതികളിൽ ജർമ്മൻ നാസി പാർട്ടിയുടെ ആയുധധാരികൾ യഹൂദർക്കെതിരെ നടത്തിയ പൊട്ടിയ ചില്ലുകളുടെ രാത്രി (Night of Broken Glasses) എന്ന പേരിൽ അറിയപ്പെടുന്ന ലഹളയുടെ വാർഷിക ദിനത്തിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

“സാഹോദര്യത്തെ നശിപ്പിക്കുന്ന വിദ്വേഷത്തിന്റെ സ്ഫോടനങ്ങൾ തുടരാതിരിക്കാൻ സാഹോദര്യത്തിന്റെ  ഒരു വിദ്യാഭ്യാസം വളർത്താൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. യൂറോപ്പിലും മറ്റിടങ്ങളിലും ഇപ്പോഴും ഉയർന്നു വരുന്ന യഹൂദ വിരോധം നിർവീര്യമാക്കേണ്ട ഒരു ഭീഷണിയാണ്. ”എന്ന് പാപ്പാ സന്ദേശത്തിൽ രേഖപ്പെടുത്തി.

ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ലാറ്റിന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്,  ജർമ്മ൯, അറബി എന്നീ ഭാഷകളിലാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2021, 12:41