ഫ്രാൻസീസ് പാപ്പാ യുവതയുമൊത്ത്, സ്ലൊവാക്യയിൽ നിന്നുള്ള ഒരു ദൃശ്യം, 14/09/2021 ഫ്രാൻസീസ് പാപ്പാ യുവതയുമൊത്ത്, സ്ലൊവാക്യയിൽ നിന്നുള്ള ഒരു ദൃശ്യം, 14/09/2021 

കരുത്തിനായി യുവജനത്തെ ഉറ്റുനോക്കുന്ന ലോകം !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുവതയുടെ കരുത്ത് ലോകത്തിന് ഇന്ന് ആവശ്യമുണ്ടെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്‌ച (19/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“പ്രിയ യുവജനമേ, ലോകത്തിന് വീണ്ടും എഴുന്നേൽക്കാൻ, നിങ്ങളുടെ ശക്തിയും നിങ്ങളുടെ ഉത്സാഹവും നിങ്ങളുടെ അഭിനിവേശവും ആവശ്യമാണ്!.” 

ഇക്കൊല്ലം നവമ്പർ 21-ന് രൂപതാ തലത്തിൽ സഭ ആചരിക്കുന്ന മുപ്പത്തിയാറാം ലോക യുവജനദിനത്തിനായി താൻ നല്കിയ സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്ത് പാപ്പാ ട്വിറ്ററിൽ കുറിച്ചതാണിത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Cari giovani, per rialzarsi, il mondo ha bisogno della vostra forza, del vostro entusiasmo, della vostra passione! https://www.vatican.va/content/francesco/it/messages/youth/documents/papa-francesco_20210914_messaggio-giovani_2021.html

EN: Dear young people, if our world is to arise, it needs your strength, your enthusiasm, your passion! https://www.vatican.va/content/francesco/en/messages/youth/documents/papa-francesco_20210914_messaggio-giovani_2021.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2021, 13:44