തിരയുക

ഫ്രാൻസീസ് പാപ്പാ, പൗളിൻ കുടുംബത്തിൻറെ സ്ഥാപകനായ വൈദികൻ വാഴ്ത്തപ്പെട്ട ജാക്കൊമൊ അൽബെരിയൊണെയുടെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ആ സമൂഹങ്ങളിലെ അംഗങ്ങളുടെ നൂറ്റിയമ്പതോളം പ്രതിനിധികളുടെ സംഘത്തെ വ്യാഴാഴ്‌ച (25/11/21) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  . ഫ്രാൻസീസ് പാപ്പാ, പൗളിൻ കുടുംബത്തിൻറെ സ്ഥാപകനായ വൈദികൻ വാഴ്ത്തപ്പെട്ട ജാക്കൊമൊ അൽബെരിയൊണെയുടെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ആ സമൂഹങ്ങളിലെ അംഗങ്ങളുടെ നൂറ്റിയമ്പതോളം പ്രതിനിധികളുടെ സംഘത്തെ വ്യാഴാഴ്‌ച (25/11/21) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ . 

പാപ്പാ: ദൈവത്തെ ഒഴിവാക്കി ലോകത്തോടു മാത്രം സംവദിക്കുന്നത് തെറ്റായ പ്രവണത!

പൗളിൻ കുടുംബത്തിൻറെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ വാഴ്ത്തപ്പെട്ട ജാക്കൊമൊ അൽബെരിയൊണെയുടെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ആ സമൂഹത്തിലെ അംഗങ്ങളുടെ നൂറ്റിയമ്പതോളം പേരടങ്ങിയ പ്രതിനിധി സംഘത്തെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥനയാണ് ഏറ്റം സുപ്രധാന വിനിമയോപാധിയെന്ന് മാർപ്പാപ്പാ.

അഞ്ചു സമർപ്പിതജീവിതസമൂഹങ്ങളുൾപ്പടെയുള്ള പത്തു കത്തോലിക്കാ സ്ഥാപനങ്ങളടങ്ങിയ പൗളിൻ കുടുംബത്തിൻറെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ വാഴ്ത്തപ്പെട്ട ജാക്കൊമൊ അൽബെരിയൊണെയുടെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ആ സമൂഹത്തിലെ അംഗങ്ങളുടെ നൂറ്റിയമ്പതോളം പേരടങ്ങിയ പ്രതിനിധി സംഘത്തെ വ്യാഴാഴ്‌ച (25/11/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കർത്താവിനെ ഒഴിവാക്കി ലോകത്തോടു മാത്രം സംവദിച്ചാൽ അത് ശരിയായ പാതയല്ലെന്നും തൊഴിലും പ്രാർത്ഥനയും കൈകോർത്തു നീങ്ങണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തിൻറെ വിശുദ്ധ ജനം എന്നും ദൈവവചനത്താൽ പോഷിതരാകുന്നതിന് അത് ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സാങ്കേതിക പുരോഗതിയുടെ ഫലമായി സഭാസമൂഹം ഇന്ന് സാധാരണ അജപാലന പ്രവർത്തനങ്ങൾക്ക് ആധുനിക ഉപാധികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ പൗളിൻ സമൂഹത്തിൻറെ സിദ്ധിയുടെ, അതായത്, സുവിശേഷത്തെ പ്രതിയുള്ള തീക്ഷ്ണതയുടെ പ്രാധാന്യം എടുത്തുകാട്ടി. സുവിശേഷത്തോട് അഭിനിവേശമില്ലെങ്കിൽ അത് ജീവിക്കുക സാദ്ധ്യമല്ലെന്നും സുവിശേഷത്തിന് വാക്കുകൾ മാത്രം പോരെന്നും പാപ്പാ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2021, 12:42