തിരയുക

സൈബീരിയയിലെ ഖനി സ്ഫോടനം നടന്ന സഥലം. സൈബീരിയയിലെ ഖനി സ്ഫോടനം നടന്ന സഥലം. 

സൈബീരിയയിലെ ഖനി സ്ഫോടന ദുരന്തത്തിൽ പാപ്പാ അനുശോചന സന്ദേശമയച്ചു

ഖനി തൊഴിലാളികളും രക്ഷാപ്രവർത്തകരും ഉൾപ്പെടെ 51 പേരുടെ മരണത്തിന് ഇടയാക്കിയ ഖനിസ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും റഷ്യൻ ജനതയോടുള്ള സാമീപ്യം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് ടെലഗ്രാം സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വഴിയാണ് പാപ്പാ തന്റെ ടെലഗ്രാം സന്ദേശം റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്  അയച്ചത്. സന്ദേശത്തിൽ സൈബീരിയയിൽ ഉണ്ടായ ദാരുണമായ സ്ഫോടനത്തിൽ തന്റെ ഖേദം രേഖപ്പെടുത്തി. മരിച്ചവർക്കു വേണ്ടിയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവർക്ക് വേണ്ടിയും തന്റെ പ്രാർത്ഥന പാപ്പാ വാഗ്ദാനം ചെയ്തു.

ടെലഗ്രാം സന്ദേശത്തിന്റെ അവസാനത്തിൽ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോടു തന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സർവ്വശക്തനായ ദൈവത്തിന്റെ പ്രഭാവവും സമാധാനവും അവർക്കുവേണ്ടി അപേക്ഷിക്കുന്നതായും പാപ്പാ അറിയിച്ചു.

സൈബീരിയയിലെ  കെരോവോ മേഖലയിലെ ലിസ്വിയാഷ്ന (Listvyazhnaya) കൽക്കരി ഖനിയിൽ വ്യാഴാഴ്ചയാണ് മീഥേൻ സ്ഫോടനം നടന്നത്. വർഷങ്ങളായി നടന്ന സ്ഫോടനങ്ങളിൽ ഏറ്റവും മാരകമായ ഒന്നായി ഇത് അടയാളപ്പെടുത്തപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 14:05