നവംബർ 21-28 വരെ മെക്സിക്കോ നഗരത്തിൽ നടക്കുന്ന സഭാ സമ്മേളനം. നവംബർ 21-28 വരെ മെക്സിക്കോ നഗരത്തിൽ നടക്കുന്ന സഭാ സമ്മേളനം.  

പാപ്പാ: ശ്രവിക്കുന്നവരും സർഗ്ഗാത്മകതയുള്ളവരുമായിരിക്കുക

നവംബർ 21-28 വരെ മെക്സിക്കോ നഗരത്തിൽ നടക്കുന്ന സഭാ സമ്മേളനത്തിൽ പാപ്പാ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആദ്യമായി ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലേയും സഭാ പ്രതിനിധികളെ സംയോജിപ്പിച്ചുകൊണ്ട് മെക്സിക്കോ നഗരത്തിൽ ഞായറാഴ്ച്ച ആരംഭിച്ച സഭാ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ നൽകിയ സന്ദേശത്തിൽ പരസ്പരം ശ്രവിച്ചുകൊണ്ടും ധൈര്യപൂർവ്വം പുതിയ ചക്രവാളങ്ങളിലേക്കുള്ള തുറവോടും മുന്നേറാൻ പാപ്പാ ആവശ്യപ്പെട്ടു.

മെക്സിക്കോ സിറ്റിയിലും ഓൺലൈനിലുമായി  ആയിരത്തിലധികം പേർ പങ്കെടുക്കുന്ന ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ സമ്മേളനം ഈയിടെ പാപ്പാ തുടക്കം കുറിച്ച സിനഡൽ രീതിയുടെ അനന്തര ഫലത്തെ പ്രതിനിധീകരിക്കുന്നതാണ് 2023ലെ സിനഡിന് ഒരുക്കമായി സിനഡിന്റെ  മൂന്നു പ്രധാന സൂചകപദങ്ങളായ കൂട്ടായ്മ, പങ്കാളിത്തം, ഭൗത്യം എന്നീ വാക്കുകളെ പാപ്പാ പരാമർശിച്ചു.

വിസ്മരിച്ചവരെ  പ്രത്യേകം ശ്രവിക്കുക

ബ്രസീലിലെ അപ്പരെചിദായിൽ 2007 ൽ നടന്ന സമ്മേളനത്തിൽ അന്നത്തെ പ്രധാന കഥാപാത്രങ്ങളായ ലാറ്റിനമേരിക്കൻ മെത്രാന്മാരുടെ കൂട്ടത്തിൽ ഭാവി പാപ്പായും ഉണ്ടായിരുന്നു."പ്രേഷിത ശിഷ്യരാകാനും ", 2031 ലെ ഗ്വാഡലൂപ്പേ ജൂബിലിയുടേയും, 2033ലെ വീണ്ടെടുപ്പിന്റെ  ജൂബിലിയുടേയും ചക്രവാളങ്ങളിലേക്ക് നയിക്കുന്ന "പ്രത്യാശയെ പ്രോത്സാഹിപ്പിക്കാനും" അന്ന് സമ്മേളനം ആഹ്വാനം ചെയ്തത് പാപ്പാ ഓർമ്മിപ്പിച്ചു. ഇപ്പോഴും അകലെയായിരിക്കുന്ന ആ ആഘോഷങ്ങൾക്ക് മുമ്പ് സഭയിലെ ചില ഘടനകൾക്ക് മാറ്റം വരണമെന്ന ലക്ഷ്യത്തോടെ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും ശബ്ദത്തിന് പുതിയ ഇടവും പ്രാധാന്യവും നൽകി കൊണ്ട്, മെത്രാൻമാരുടെ മാത്രം സമ്മേളനം എന്നതിൽ നിന്ന് വ്യത്യസ്തമായി സിനഡ് നടക്കും എന്ന് പാപ്പാ പറഞ്ഞു. ഈ നവീന പ്രക്രിയയുടെ പ്രഥമ പ്രധാന പരിചിന്തനമായി രേഖപ്പെടുത്തപ്പെടുന്ന മെക്സിക്കോ നഗരത്തിലെ സഭാ സമ്മേളനത്തിൽ "ശ്രവണ"ത്തിന്റെ  ചലനാത്മകശക്തിയിൽ അവരുടെ പ്രവർത്തനത്തിന്റെ  ശ്രദ്ധ കേന്ദ്രീകരിക്കാൻ പാപ്പാ അവരെ ക്ഷണിച്ചു.

ഈ പ്രക്രിയയിൽ "സംവാദവും വിവേചനവും" ഉൾപ്പെടുന്നുവെന്നും ഇത്തരം സമ്മേളനം "പരസ്പരമുള്ള കൈമാറ്റത്തെ സുഗമമാക്കുന്നു" എന്നും പാപ്പാ  ഉദ്ബോധിപ്പിച്ചു.  ദൈവത്തിന്റെ  ശബ്ദം ശ്രവിച്ച് അവനോടൊപ്പം കരയുന്ന ജനങ്ങളുടെ നിലവിളി കേൾക്കുകയും  ദൈവം നമ്മെ വിളിക്കുന്നിടത്ത് ജനങ്ങളെ ശ്രവിച്ചു കൊണ്ട്, പ്രത്യേകിച്ച് വിസ്മൃതിലാക്കപ്പെട്ടവരിൽ നിന്ന് ഉയരുന്ന നിലവിളി കേട്ട് അവരുമായി പങ്കിടാനും ഇടവരുത്തും എന്ന് പാപ്പാ പറഞ്ഞു.

ധീരരായ മിഷനറികൾ

"കരകവിയുക" അല്ലെങ്കിൽ സമൃദ്ധി എന്ന വാക്കാണ് തന്റെ സന്ദേശത്തിൽ ഉയർത്തി കാണിച്ച മറ്റൊരു പദം. "സമൂഹപരമായ വിവേചന" ത്തിന് ആവശ്യമായ പ്രാർത്ഥനയ്ക്കും സംവാദത്തിനും അപ്പുറം വ്യത്യസ്ഥതകൾ ഭിന്നിപ്പിക്കുകയും ധ്രുവീകരിക്കുകയും ചെയ്യാതിരിക്കാൻ അവയെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതിന്റെ  ആവശ്യകതയും പാപ്പാ ഊന്നി പറഞ്ഞു.

ഭയമില്ലാതെ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും അജപാലന പരിവർത്തന പ്രക്രിയയിലൂടെ സഭയെ കൂടുതൽ സുവിശേഷാത്മകവും പ്രേഷിതരുമാകാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്ന ആത്മാവിന്റെ സൃഷ്ടിപരമായ സ്നേഹത്തിന്റെ നിറഞ്ഞു കവിയലിന്റെ  പ്രകാശനമായിരിക്കട്ടെ ഈ സമ്മേളനം എന്ന് ആശംസിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2021, 14:51