വിസ്മയം തീർക്കുന്ന കുരിശ് വിസ്മയം തീർക്കുന്ന കുരിശ്  

ദൈവത്തിൻറെ വിസ്മയ പ്രവർത്തികൾക്ക് സമൂർത്ത സാക്ഷ്യമേകുക!

പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവജനത്തിൻറെ ഭാഗമാകുക എന്നത് ഒരു ദാനവും ഉത്തരവാദിത്വവുമാണെന്ന് മാർപ്പാപ്പാ.

സിനഡ് (#Synod) എന്ന ഹാഷ്ടാഗോടുകൂടി, വെള്ളിയാഴ്‌ച (05/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ദൈവജനത്തിൻറെ ഭാഗമാകുക എന്നത് ഒരു ദാനമാണ്, ഒരു ഉത്തരവാദിത്വമാണ്: ദൈവത്തിൻറെ വിസ്മയ പ്രവർത്തനങ്ങൾക്ക് വാക്കുകൾകൊണ്ട് മാത്രമല്ല പ്രവർത്തികൾ കൊണ്ട് സാക്ഷ്യമേകുന്നതിനുള്ള ഉത്തരവാദിത്വമാണ്. ഒരിക്കൽ അറിഞ്ഞു കഴിഞ്ഞാൽ അവ അവിടത്തെ അസ്തിത്വം കണ്ടെത്താനും അവിടത്തെ രക്ഷ സ്വീകരിക്കാനും ആളുകളെ സഹായിക്കും.#സിനഡ്.” 

അന്നു തന്നെ പാപ്പാ കുറിച്ച മറ്റൊരു ട്വിറ്റർ സന്ദേശം ഇങ്ങനെയായിരുന്നു:

“ക്രിസ്തുവിൻറെ ഹൃദയത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് നമുക്ക് ഈ മൂന്നു പദങ്ങളാൽ നയിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കാം: ഓർമ്മ, അഭിനിവേശം, ആശ്വാസം.

ഈ ട്വിറ്റർ സന്ദേശം പാപ്പാ വെള്ളിയാഴ്‌ച ജെമെല്ലി പോളിക്ലിനിക്കിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യ നടത്തിയ സുവിശേഷ പ്രഭാഷണത്തിൽ നിന്ന് അടർത്തിയെടുത്തതാണ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet n. 1 

IT: Fare parte del popolo di Dio è un dono, una responsabilità: la responsabilità di testimoniare nei fatti e non solo a parole le meraviglie di Dio, che, se conosciute, aiutano le persone a scoprire la sua esistenza e ad accogliere la sua salvezza. #Synod

EN: Being a member of the people of God is a gift, a responsibility: the responsibility of witnessing by our deeds, not just our words, to God’s wonderful works, which, once known, help people to acknowledge his existence and to receive his salvation. #Synod

Tweet n. 2 

IT: Contemplando il Cuore di Cristo, possiamo lasciarci guidare da tre parole: ricordo, passione e conforto.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2021, 16:00