അഗതികളുടെ ആശ്രയമാകുവാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടുക അഗതികളുടെ ആശ്രയമാകുവാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടുക 

കഷ്ടതയനുഭവിക്കുന്നവർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടുക: ഫ്രാൻസിസ് പാപ്പാ

കഷ്ടതയിലും ഏകാന്തതയിലും കഴിയുന്ന മനുഷ്യർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നമ്മുടെ പാതകളിൽ കണ്ടുമുട്ടുന്ന കഷ്ടതയും ഏകാന്തതയും അനുഭവിക്കുന്ന മനുഷ്യരെയും ജീവിതത്തിൽ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട ആളുകളെയും ദൈവമാണ് നമുക്ക് മുന്നിൽ കൊണ്ടുവരുന്നതെന്ന് പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടും വേദനകളും അനുഭവിക്കുന്ന മനുഷ്യരെ തിരിച്ചറിയുവാനും,വിശുദ്ധ യൗസേപ്പിന്റെ സഹായത്തോടെ നമുക്ക് അവരുടെ സുഹൃത്തുക്കളാകുവാനും, ജീവിതത്തിൽ ഒരു താങ്ങാകുവാനും സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തിരുക്കുടുംബത്തിന്റെ സംരക്ഷകനും, ജീവിതത്തിൽ നല്ല ബന്ധങ്ങൾ കണ്ടെത്താനാകാതെ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട് ഏകാന്തതയിൽ കഴിയുന്ന ആളുകൾക്ക് സംരക്ഷണവും തുണയും ഏകുന്ന വിശുദ്ധ യൗസേപ്പിനെക്കുറിച്ച് നവംബർ 24 ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പൊതു കൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടി നവംബർ 24-നുതന്നെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, വിശുദ്ധ യൗസേപ്പിന്റെ മാതൃകയിലും മാധ്യസ്ഥ്യത്തിലും മറ്റുള്ളവർക്ക് ജീവിതത്തിൽ താങ്ങായി മാറുവാനുള്ള നമ്മുടെ വിളിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The Lord puts people who suffer on our path, people who feel alone or have lost their strength and courage. We must know how to recognize them and, with Saint Joseph's help, become their friends and their support on the journey of life. #GeneralAudience

IT: Il Signore ha messo sulla nostra strada delle persone che soffrono, che si sentono sole o che hanno perso forza e coraggio. Dobbiamo saperle riconoscere e, con l’aiuto di San Giuseppe, diventare loro amici e loro sostegno nel cammino della vita. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2021, 16:57