ടൂർസിലെ വിശുദ്ധ മാർട്ടിൻ ടൂർസിലെ വിശുദ്ധ മാർട്ടിൻ 

ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ

ദരിദ്രരിൽ യേശുവിനെ കാണാനും അവർക്ക് സേവനം ചെയ്യാനും ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്‌തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസിലെ ടൂർസിൽ 397-ൽ മരിച്ച വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിവസമായ നവംബർ 11-ന് ട്വിറ്ററിൽ, ടൂർസിലെ വിശുദ്ധ മാർട്ടിൻ (#SaintMartinOfTours) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിൽ പാവപ്പെട്ടവരിൽ ശിശുവിനെ കണ്ടു ജീവിക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദരിദ്രമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പാവപ്പെട്ടവരിൽ യേശുവിനെ കാണാനും, അവരിൽ യേശുവിനെ ശുശ്രൂഷിക്കാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം എന്നാണ് പാപ്പാ എഴുതിയത്. പാവപ്പെട്ടവരെ കണ്ടില്ലെന്ന രീതിയിൽ ജീവിക്കുന്നത് ഒരു തരത്തിലുള്ള ദാരിദ്ര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയായിരുന്നു.

റോമൻ പടയാളി ആയിരുന്ന മാർട്ടിൻ ഉപവിപ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ക്രൈസ്‌തവവിശ്വാസം സ്വീകരിച്ച് ടൂർസിലെ മെത്രാനായിത്തീർന്ന വിശുദ്ധ മാർട്ടിൻ പാവപ്പെട്ടവർക്കുവേണ്ടി സേവനം ചെയ്‌തിരുന്നതുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെ ഒരു സന്ദേശം പാപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: If we do not want to live life poorly, let us ask for the grace to see Jesus in the poor, to serve Jesus in the poor. #SaintMartinOfTours

IT: Se non vogliamo vivere poveramente, chiediamo la grazia di vedere Gesù nei poveri, di servire Gesù nei poveri. #SanMartinodiTours

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2021, 17:48