ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്കിടെ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്കിടെ - ഫയൽ ചിത്രം 

പ്രാർത്ഥന വിശ്വാസത്തിലും ഉപവിയിലും നമ്മെ വളർത്തുന്നു: ഫ്രാൻസിസ് പാപ്പാ

ദൈവത്തെയും മറ്റുള്ളവരെയും കണ്ടുമുട്ടാനും ശ്രവിക്കാനുമുള്ള അവസരവും വിളിയുമാണ് പ്രാർത്ഥനയെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യഥാർത്ഥ പ്രാർത്ഥന എന്നത് ദൈവത്തെ ശ്രവിക്കുന്നതും ദൈവത്തെ കണ്ടുമുട്ടുന്നതുമാണ്. അങ്ങനെ ദൈവത്തെ ശ്രവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, അനുദിനം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന് തടസങ്ങളായി മാറുകയല്ല മറിച്ച് നമുക്ക് മുന്നിലുള്ള മറ്റു മനുഷ്യരെ കണ്ടുമുട്ടാനും അവരെ ശ്രവിക്കാനും ദൈവം നൽകുന്ന ഒരു അവസരവും വിളിയുമായി മാറുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തിലെ പരീക്ഷകൾ വിശ്വാസത്തിലും ഉപവിപ്രവർത്തികളിലും വളരാനുള്ള ഒരു അവസരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നവംബർ 18-ന് ട്വിറ്ററിൽ പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിലാണ്, പ്രാർത്ഥന ദൈവത്തെയും മറ്റുള്ളവരെയും കണ്ടുമുട്ടാനും കേൾക്കാനും, അതോടൊപ്പം ഉപവിയിലും വിശ്വാസത്തിലും കൂടുതൽ വളരാനുമുള്ള ഒരു അവസരമാണെന്ന് ഫ്രാൻസിസ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: #Prayer is primarily listening and encountering God. The problems of everyday life, then, do not become obstacles, but appeals from God himself to listen to and encounter those who are in front of us. The trials of life thus change into opportunities to grow in faith and charity.

IT: La #preghiera è anzitutto ascolto e incontro con Dio. I problemi di tutti i giorni, allora, non diventano ostacoli, ma appelli di Dio stesso ad ascoltare e incontrare chi ci sta di fronte. Le prove della vita si mutano così in occasioni per crescere nella fede e nella carità.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2021, 17:02