അസ്സീസി. അസ്സീസി. 

ദരിദ്രർക്കായുള്ള ആഗോള ദിനത്തിൽ ഫ്രാൻസിസ് പാപ്പാ അസ്സീസിയിലേക്ക്

നവംബർ 12-ന് അസീസിയിലെ പാവപ്പെട്ടവരെ പാപ്പാ സന്ദർശിക്കും. ഫ്രാൻസിസ് പാപ്പയുടെ ഈ സ്വകാര്യ സന്ദർശനത്തിന്റെ ഏകദിന പരിപാടി വത്തിക്കാൻ പുറത്തിറക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ദരിദ്രർക്കായുള്ള ആഗോളദിനമായി ആചരിക്കുന്ന നവംബർ 12ന്  പ്രാർത്ഥനാ സമ്മേളനത്തിൽ സംബന്ധിക്കാൻ ഫ്രാൻസിസ് പാപ്പാ അസ്സീസിയിലെത്തും. നവംബർ 12ന് രാവിലെ 9 മണിക്ക് അവിടെ എത്തുന്ന തീർത്ഥാടകനായ ഫ്രാൻസിസ് പാപ്പായെ സ്വീകരിക്കാൻ ബസിലിക്കായുടെ മുറ്റത്ത്  ഭരണാധികാരികൾക്കൊപ്പം ദരിദ്രരും അനുയോജ്യമായ ആലിംഗനത്തോടെ പാപ്പായെ സ്വീകരിക്കും. ഫ്രഞ്ചു സംസാരിക്കുന്ന രണ്ടു പേരും, ഒരു പോളീഷ് ഭാഷക്കാരനും, സ്പാനീഷ് ഭാഷ സംസാരിക്കുന്ന ഒരാളും, ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന രണ്ടു പേരും തങ്ങളുടെ സാക്ഷ്യം പങ്കുവയ്ക്കും. അതിനു ശേഷം പാപ്പാ തന്റെ മറുപടി പ്രഭാഷണം നടത്തും. 10.30 ന് ഒരു താൽകാലിക ഇടവേളയും ലഘുഭക്ഷണവുമുണ്ടായിരിക്കും. 11 മണിക്ക് ബസിലിക്കയിൽ തിരിച്ചെത്തി പരിശുദ്ധ പിതാവുമൊരുമിച്ച് പ്രാർത്ഥന നടത്തും. തുടർന്ന് പരിശുദ്ധ പിതാവ് സമ്മാനം വിതരണം നിർവ്വഹിക്കും.  അതിന് ശേഷം പാപ്പാ വത്തിക്കാനിലേക്ക് മടങ്ങും. ദരിദ്രർ ഉച്ചഭക്ഷണത്തിന് അസ്സീസി മെത്രാൻ മോൺ. ദൊമെനിക്കോ സൊറെൻന്തീനോയുടെ അതിഥികളായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2021, 12:35