സ്നേഹമെന്ന നിയമത്തിൽ മുന്നോട്ട് - ഫ്രാൻസിസ് പാപ്പാ ആളുകൾക്കൊപ്പം സ്നേഹമെന്ന നിയമത്തിൽ മുന്നോട്ട് - ഫ്രാൻസിസ് പാപ്പാ ആളുകൾക്കൊപ്പം 

ക്രിസ്‌തുപാതയുടെ പരമോന്നതനിയമം സ്നേഹം: ഫ്രാൻസിസ് പാപ്പാ

സ്നേഹമാണ് ക്രിസ്തുവിനെ പിന്തുടരുന്നതിനുള്ള പരമോന്നതനിയമമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നമ്മുടെ ദൗർബല്യങ്ങളെ തിരിച്ചറിയാനും, മറ്റുള്ളവരോട് കാരുണ്യമുള്ളവരാകാനും സ്നേഹമാണ് നമ്മെ സഹായിക്കുക എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെയും ദൗർബല്യങ്ങളെയും തിരിച്ചറിഞ്ഞ് അവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും നമ്മിൽ സ്നേഹം ഉണ്ടാകണമെന്ന് പാപ്പാ ട്വിറ്ററിൽ കുറിച്ചു. ഈ സ്നേഹമാണ് ക്രിസ്തുവിന്റെ പാത പിന്തുടരുന്നതിലുള്ള പരമോന്നത നിയമമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നവംബർ 3 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചുനടന്ന പൊതുകൂടിക്കാഴ്ച്ചവേളയിൽ വിശുദ്ധ പൗലോശ്ലീഹാ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനം അഞ്ചാം അധ്യായത്തിൽനിന്നുള്ള വാക്യങ്ങളെ അധികരിച്ചു നടത്തിയ ഉദ്ബോധനത്തിൽ സഹോദരങ്ങളോടുള്ള ബന്ധത്തിൽ സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പഠിപ്പിച്ചിരുന്നു. നവംബർ മൂന്നിന് പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ ട്വീറ്റ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Love is the supreme rule for following the path of Christ, it makes us aware of our weakness, and merciful and in solidarity with the difficulties and weaknesses of others. #GeneralAudience.

IT: L'amore è la regola suprema per seguire il cammino di Cristo, ci rende consapevoli della nostra fragilità, e misericordiosi e solidali con le difficoltà e le debolezze degli altri. #UdienzaGenerale.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2021, 17:53