പരിസ്ഥിതികകാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം പരിസ്ഥിതികകാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

ആഗോള ഐക്യദാർഢ്യത്തിനുള്ള സമയമാണിത്: ഫ്രാൻസിസ് പാപ്പാ

സഹോദര്യത്തിലും സ്നേഹത്തിലും, പരസ്പരധാരണയിലും അടിസ്ഥാനമിട്ട ഒരു പുതിയ ആഗോള ഐക്യദാർഢ്യത്തിന് എല്ലാവരെയും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ധനലാഭത്തേക്കാൾ വ്യക്തികൾക്ക് മൂല്യം കല്പിച്ച് എല്ലാ രംഗങ്ങളിലുമുള്ള വികസനവും പുരോഗതിയും മുന്നിൽ കണ്ട് ഒരുമയോടെ പ്രവർത്തിക്കാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

ഒക്ടോബർ 31 മുതൽ നവംബർ 12 വരെ സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഭൂമിയിലെ കാലാവസ്ഥമാറ്റവുമായി ബന്ധപ്പെടുത്തി, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, ലോകനേതാക്കളും ശാസ്ത്രജ്ഞരും ഒരുമിച്ച് ചർച്ചകൾ പുരോഗമിക്കുന്ന അവസരത്തിലാണ്, ആഗോളതലത്തിൽ പരസ്പരസഹകരണത്തിന്റെ ആവശ്യതയെക്കുറിച്ച് പാപ്പാ എഴുതിയത്. നവംബർ 11-ന്, കോപ് 26 (#COP26) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ ട്വിറ്ററിൽ ഇങ്ങനെയൊരു സന്ദേശം കുറിച്ചത്.

"സാഹോദര്യം, സ്നേഹം, പരസ്പര ധാരണ എന്നിവയിൽ അധിഷ്ഠിതമായ ഒരു പുതിയ സാർവത്രിക ഐക്യദാർഢ്യം വികസിപ്പിക്കേണ്ട സമയമാണിത്. ലാഭത്തേക്കാൾ ആളുകളെ വിലമതിക്കുകയും വികസനവും പുരോഗതിയും മനസ്സിലാക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയും ചെയ്യുന്നതായിരിക്കണം ഈയൊരു സാർവത്രിക ഐക്യദാർഢ്യം." എന്നതായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: It is time to develop a new form of universal solidarity that is grounded in fraternity, love, and mutual understanding: one that values people over profit, one that seeks new ways to understand development and progress. #COP26

IT: È tempo di sviluppare una nuova forma di solidarietà universale che sia fondata sulla fratellanza, sull'amore e sulla comprensione reciproca, che dia valore alle persone piuttosto che al profitto, che cerchi nuovi modi di intendere lo sviluppo e il progresso. #COP26

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2021, 17:20