ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ 

ഹൃദയത്തിലെ ക്രിസ്തുവിനെ ഉണർത്തുക: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിന്റെ കണ്ണുകളിലൂടെ എല്ലാം നോക്കിക്കാണാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ഹൃദയത്തിലുള്ളത്, ശിഷ്യന്മാർക്കൊപ്പം തോണിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ക്രിസ്തുവിനെപ്പോലെയാണെന്ന് വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, നമ്മുടെ ഹൃദയത്തിൽ ഉറങ്ങിക്കിടക്കുന്ന വിശ്വാസം വിളിച്ചുണർത്താൻ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഹൃദയത്തിൽ ക്രിസ്തുവിനെ വിളിച്ചുണർത്തിയാൽ, ക്രിസ്തുവിനെപ്പോലെ കൊടുങ്കാറ്റിനപ്പുറത്തുള്ള കാര്യങ്ങൾ കാണുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ നോട്ടത്തിലൂടെ കാര്യങ്ങളെ മനനം ചെയ്യുമ്പോഴാണ് ഇത് സാധ്യമാകുക.

നവംബർ പത്ത് ബുധനാഴ്ച വത്തിക്കാനിലെ പതിവ് കൂടിക്കാഴ്ചാവേളയിൽ നടത്തിയ മതബോധനവുമായി ബന്ധപ്പെടുത്തി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ഹൃദയത്തിൽ ഉറങ്ങിക്കിടക്കുന്ന വിശ്വാസത്തെ വീണ്ടും ഉണർത്തുവാനും, വിശ്വാസത്തോടെ കാര്യങ്ങളെ നോക്കിക്കാണുവാനും പാപ്പാ ഉദ്ബോധിപ്പിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: "Faith in Christ in your heart is like Christ in the boat" (Saint Augustine). We wake Christ up in our hearts and then we can contemplate things with his vision because He sees beyond the storm. #GeneralAudience

IT: «La fede di Cristo nel tuo cuore è come Cristo nella barca» (Sant’Agostino). Risvegliamo Cristo nel nostro cuore e allora potremo contemplare le cose con il suo sguardo, perché Lui vede oltre la tempesta. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2021, 17:54