പാപ്പാ: വചനം മാംസമായ അതേ വഴി തിരഞ്ഞെടുക്കുക
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“സിനഡിൽ പങ്കുചേരുകയെന്നാൽ വചനം മാംസമായ അതേ വഴി തിരഞ്ഞെടുക്കുക എന്നാണ്: അവന്റെ പാത പിൻതുടർന്ന്, അവന്റെ വചനം ശ്രവിച്ചുകൊണ്ട് മറ്റുള്ളവരെയും ശ്രവിക്കുക എന്നാണ്. പുതിയ പാതകളും ഭാഷകളും നിർദ്ദേശിച്ചു കൊണ്ട് എപ്പോഴും വിസ്മയിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ വീശലുകൾ അത്ഭുതത്തോടെ കണ്ടെത്തുകയും ചെയ്യുക എന്നതാണത്.”
ഒക്ടോബർ പന്ത്രണ്ടാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളില്‍ #Synod എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
12 October 2021, 15:06