പാപ്പാ: ശാന്തിയോന്മുഖമായി ഒരുമയോടെ ചരിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം ദൈവനാമത്തിൽ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള സരണിയിലാണെന്ന് മാർപ്പാപ്പാ.
“ഭാവിക്കായുള്ള സാഹോദര്യം” (#FraternityForFuture) എന്ന ഹാഷ്ടാഗോടുകൂടി ഈ വെള്ളിയാഴ്‌ച (08/10/21) കണ്ണിചേർത്ത ട്വിറ്റർസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:
“നാം സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നമ്മൾ, ദൈവത്തിൻറെ നാമത്തിൽ സമാധാനം പരിപോഷിപ്പിക്കാനുള്ള യാത്രയിലാണ്. ഭിന്നിപ്പിക്കാനും സംഘർഷങ്ങളുണ്ടാക്കാനും ആഗ്രഹിക്കുന്നവർ ഉള്ളപ്പോൾ, നാം വിശ്വസിക്കുന്നത് സമാധാനത്തിനായി ഒത്തൊരുമിച്ച് ചരിക്കേണ്ടതിൻറെ പ്രാധാന്യത്തിലാണ്: മറ്റുള്ളവരോടൊപ്പം, ഇനി ഒരിക്കലും പരസ്പരം എതിരല്ല. #സാഹോദര്യം ഭാവിയ്ക്കുവേണ്ടി”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Siamo in questo cammino per coltivare la pace in nome di Dio, riconoscendoci fratelli. Se c’è chi vuole dividere e creare scontri, noi crediamo nell’importanza di camminare insieme per la #pace: gli uni con gli altri, mai più gli uni contro gli altri. #FraternityForFuture
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: